ആര്‍ ആര്‍ ആറിനെതിരെ വീണ്ടും രാംഗോപാല്‍ വര്‍മ; ചിത്രം സര്‍ക്കസ് കാണുന്നത് പോലെ

ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച എസ്എസ് രാജമൗലി സംവിധാനം ചെയ്ത് ആര്‍ ആര്‍ ആറിനെതിരെ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുകയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ.

ചിത്രം തീയേറ്ററില്‍ വന്‍ വിജയം നേടിയ ശേഷം ഒടിടി റിലീസായതോടെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രം കണ്ടപ്പോള്‍ ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണ് ലഭിച്ചതെന്ന് രാംഗോപാല്‍ വര്‍മ പറയുന്നു.

Loading...

മുഖ്യകഥാപാത്രങ്ങളായ ജൂനിയര്‍ എന്‍ടിആറും, രാംചരണും പ്രൊഫണല്‍ ജിംനാസ്റ്റിക്് കലാകാരന്മാരാമെന്ന് തോന്നിയെന്നും. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ സര്‍ക്കസ് പ്രകടനമായിട്ടാണ് തോന്നിയതെന്നും അദ്ദേഹം പറയുന്നു. ആര്‍ ആര്‍ ആര്‍ ഗേ ചിത്രമാണെന്ന രാംഗോപാല്‍ വര്‍മയുടെ പ്രതികരണം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരന്നു.