സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കെ.ടി റമീസ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു

മലപ്പുറം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു കെ ടി റമീസ് കസ്റ്റംസ് പിടിയില്‍. പെരിന്തല്‍ മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസ് അന്തരിച്ച ലീഗ് നേതാവും മുന്‍മന്ത്രിയുമായ ചാക്കിരി അഹമ്മദ്കുട്ടിയുടെ പൗത്രിയുടെ മകനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ഹക്കിന്റെ സഹോദരീപുത്രനുമാണ് . നിരവധി സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ കസ്റ്റംസ് തിരയുന്ന വ്യക്തിയാണ് റമീസ്തിരുവനന്തപുരം സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിതൃസഹോദരന്റെ പേരമകന്‍ റമീസിനെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത് .

അന്തരിച്ച മുസ്ലീംലീഗ് നേതാവും മുന്‍മന്ത്രിയും, നിയമസഭാ സ്പിക്കറുമായിരുന്ന ചാക്കിരി അഹമ്മദ്കുട്ടിയുടെ പേരക്കുട്ടിയാണ് റമീസ്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ അബ്ദുള്‍ഹക്കിന്റെ സഹോദരീപുത്രന്‍. ഇങ്ങനെ ലീഗ്‌നേതൃത്വവുമായി അടുത്ത ബന്ധമുണ്ട് റമീസിന്. നിലവിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ നിര്‍ണ്ണായക കണ്ണിയാണ് റമീസെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം. ദക്ഷിണേന്ത്യയിലെ വിമാനതാവളങ്ങള്‍ വഴി കോടികളുടെ സ്വര്‍ണ്ണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റമീസ്.

Loading...

നാട്ടില്‍ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാള്‍ ഇടക്കിടെ വിദേശത്തേക്ക് കടക്കാറുണ്ട്. 2015ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കാര്‍ഗോ മാര്‍ഗം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് കസ്റ്റംസ് പിടികൂടിയിരുന്നു. അന്നും ലീഗ് നേതാക്കള്‍ഇടപെട്ടാണ്‌റമീസിനെ രക്ഷപ്പെടുത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. . മാന്‍വേട്ടക്കും, അനധികൃതമായി തോക്ക് കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. കസ്റ്റംസ് റമീസിനെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന് കൈമാറുമെന്നാണ് അറിയുന്നത്.