പോലീസ് ഉദ്യോഗസ്ഥരുടെ റാമ്പ് വാക്ക്; നടപടിയുമായി ജില്ലാ പോലീസ് സൂപ്രണ്ട്

ചെന്നൈ. പോലീസ് ഉദ്യോഗസ്ഥര്‍ ഫാഷന്‍ഷോയില്‍ പങ്കെടുത്ത് റാമ്പ് വാക്ക് നടത്തിയ സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ ചെമ്പനാര്‍കോവില്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം ലഭിച്ചത്.

മയിലാടുതുറൈയിലെ ഒരു മോഡലിങ് സ്ഥാപനം സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തിലാണ് സുരക്ഷയ്ക്കായെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ റാമ്പ് വാക്ക് നടത്തിയത്. യാഷികാ ആനന്ദായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

Loading...

പരിപാടി അവസാനിച്ചപ്പോള്‍ ഉദ്യോഗസ്ഥരെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ റാമ്പ് വാക്ക് നടത്തിയത്. സോഷ്യല്‍ മീഡിയ വഴി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വലിയ വിമര്‍ശനമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്നത്. തുടര്‍ന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് ജി ജവാഹര്‍ നടപടിയെടുത്തത്.