കല്യാണ വേഷത്തില്‍ അതി സുന്ദരിയായി നടി രമ്യ നമ്പീശന്‍,

മലയാളികളുടെ പ്രിയനടി രമ്യാ നമ്പീശന്‍ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ആരാധകര്‍ക്ക് അറിയേണ്ടത് കല്യാണമായോ എന്നാണ്. എപ്പോഴാണ്, എവിടെവെച്ചാണ് തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകര്‍ ചോദിക്കുന്നത്. അതിന് കാരണവുമുണ്ട്. വിനയായത് രമ്യ ധരിച്ച വസ്ത്രങ്ങളാണ്. ഈ വസത്രത്തില്‍ ആരായാലും പറഞ്ഞുപോകും രമ്യ കല്യാണപ്പെണ്ണാണെന്ന്.

ഒടുക്കം ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തി. കല്യാണമായിട്ടില്ലെന്നും തന്റെ പുതിയ ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോയാണെന്നുമായിരുന്നു രമ്യയുടെ മറുപടി.

Loading...

ചില നിലപാടുകള്‍ കാരണം നിരവധി അവസരങ്ങള്‍ നഷ്ടമായതായി നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചില നിലപാടുകള്‍ എടുക്കുമ്ബോള്‍ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. മാറ്റങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് സംഭവിക്കട്ടെ എന്ന് കരുതിയാണ് ഇത്തരം നിലപാടുകള്‍ എടുക്കുന്നത്. അതിന് ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമാണ് പിന്നീട് അവസരം ലഭിച്ചതെന്നുമായിരുന്നു രമ്യയുടെ പ്രതികരണം.

വ്യക്തിപരമായ വിദ്വേഷം ആരോടുമില്ല. പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അത് ഇനിയും തുടരുമെന്നും രമ്യ നമ്ബീശന്‍ പറയുന്നു. താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്ന് തുടങ്ങിയതായി എനിക്ക് തോന്നുന്നു. സംഘടനയില്‍ കുറച്ച്‌ കൂടെ ജാഗ്രതയില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. താനിപ്പോള്‍ സംഘടനയില്‍ അംഗമല്ല. എന്നാല്‍ പുറത്ത് നിന്ന് നോക്കുമ്ബോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നുന്നുണ്ട്. തങ്ങള്‍ സുരക്ഷിതരാണ് എന്ന് പുതിയ അഭിനേതാക്കാള്‍ പറയുന്നതായി കേള്‍ക്കുന്നു എന്നുമായിരുന്നു രമ്യയുടെ പ്രതികരണം.