രമ്യ..മലയാളി യുവതി ഓസ്ട്രേലിയൻ പട്ടാളക്കാരിയായി

സിഡ്നി: കുടിയേറ്റക്കാരേ വെറുതേ സ്വീകരിക്കുകയല്ല ഓസ്ട്രേലിയ ചെയ്യുന്നത്. ജീവിക്കുന്ന മണ്ണിനോട് അവർ കൂറു തെളിയിച്ചാൽ ഓസ്ട്രേലിയയിൽ അവർക്ക് എവിടെയും എത്താൻ അവസരം ഉറപ്പ്. അത് രാജ്യത്തിന്റെ ഭരണം ആയാലും രാജ്യ സുരക്ഷയുടെ താക്കോൽ സ്ഥാനങ്ങൾ ആയാലും. ഇതാ നമ്മുടെ തൃശൂർക്കാരി രമ്യ രമേഷ് ഓസ്ട്രേലിയയുടെ ഡിഫൻസ് ഫോഴ്സിൽ . ഇനി രമ്യ ഓസ്ട്രേലിയൽ പട്ടാളക്കാരി എന്നുകൂടി അറിയപ്പെടും. ജീവിക്കുന്ന രാജ്യം കാക്കാൻ തോക്കെടുത്ത് കാവലാളാകുന്ന ധീര വനിത എന്നും പറയാം. 

ഏറെ നാളത്തേ കഠിനമായ പരിശീലനത്തിനു ശേഷം രമ്യ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങി.പതിനായിരക്കണക്കിന്‌ മലയാളി കുടുംബങ്ങൾ പാർക്കുന്ന ഓസ്ട്രേലിയയിൽ രമ്യയുടെ പട്ടാള സേവനം വലിയ വാർത്തയാവുകയാണ്‌.ഭർത്താവ്‌ രമേഷ് മുകുന്ദൻ. 3 കുട്ടികൾ ഇവർക്കുണ്ട്. തൃശൂർ കേരള വർമ്മ കോളേജിൽ പഠിച്ചിരുന്നു. പിന്നെ കുറെ കാലം ഗൾഫിൽ ജീവിതം.

കര നാവിക വ്യോമ സേനകൾ അടങ്ങിയ പട്ടാളമാണ്‌ ഓസ്ട്രേലിയൻ പ്രതിരോധ സേന. ലോകത്തിലേ വലിയ സൈനീക ശേഷി ഉള്ള വികസിത രാജ്യം കൂടിയായ ഓസ്ട്രേലിയൻ പട്ടാളം സമ്പത്തിലും ഒട്ടും പുറകിലല്ല.  34.6 ബില്ല്യൺ ഡോളർ ആണ്‌ നടപ്പു വർഷത്തിലേ പ്രതിരോധ സേനയുടെ ബജറ്റ് വിഹിതം. എന്നാൽ ഇത് ഓസ്ട്രേലിയയുടെ ദേശീയ വരുമാനത്തിന്റെ ചെറിയ ഭാഗമേ ആകുന്നുള്ളു. വെറും 1.9 ശതമാനം. 2ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ്‌ മുൻ വർഷം ഓസ്ട്രേലിയ മറ്റ് രാജ്യങ്ങൾക്ക് വില്പന നടത്തിയത്. മലയാളികൾ ധാരാളം ആളുകൾ ഓസ്ട്രേലിയൻ പോലീസിലും ചേർന്നിട്ടുണ്ട്./പ്രവാസി ശബ്ദം വെബ് എക്സ്ക്ളൂസീവ്

രമ്യ രമേഷിന്റെ പട്ടാളത്തിലേക്കുള്ള പ്രവേശനം ഓസ്ട്രേലിയയിലും വലിയ ചർച്ചയായി. ഭർത്താവായ ശ്രീ രമേഷും മൂന്ന് കുട്ടികളുമടങ്ങിയ കുടുംബത്തിലെ അമ്മയായ രമ്യ കഠിനപ്രയതനത്തിലൂടെ നേടിയ ഈ നേട്ടം ഓസ്‌ട്രേലിയയിലെ എല്ലാ മലയാളികൾക്കും അഭിമാനമാണ് അതോടൊപ്പം ഒരു വലിയ പാഠമാണ് എന്ന് മലയാളിയായ ലൈജു ദേവസി ഫേസ്ബുക്കിൽ കുറിച്ചു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറി ഈ രാജ്യത്തോട് യാതൊരുവിധ കൂറും കാണിക്കാത്ത മലയാളികളിൽ വ്യത്യസ്ഥയാണ്‌ രമ്യ എന്നും ബ്രിസ്ബയിനിൽ ഉള്ള അദ്ദേഹം കുറിച്ചു.

മലയാളികൾ ഓസ്ട്രേലിയയിൽ വന്ന ശേഷം ഏറെ പേർ ജീവിക്കുന്ന നാടുമായി സഹകരിക്കാത്തവർ ഉണ്ട്. ഓസ്ട്രേലിലയിൽ ജീവിച്ച് അവിടെ പൗരന്മാരായ ശേഷവും പരസ്യമായി ഓസ്ട്രേലിയ വിരുദ്ധ നിലപാടും നിയമങ്ങൾ അനുസരിക്കാത്തവരും ധാരാളമാണ്‌ എന്നും വിമർശനം ഉയരുന്നു.

Top