Top Stories WOLF'S EYE

ശ്രീറാം എന്ന റാണി സാമ്പത്തിക തട്ടിപ്പുകളുടെ രാജ്ഞി

കൊല്ലം തെക്കേ് കച്ചേരി നട സ്വദേശി റാണി കഴിഞ്ഞ ഏഴു വര്‍ഷമായി പോത്തന്‍കോട് സ്വദേശിയായ നിര്‍ധന കുടുംബത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്നു വിവാഹ ശേഷം ആദ്യ രാത്രിയിലാണ് താന്‍ ചതിക്കപ്പെട്ടു എന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്. ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഇയാള്‍ പെണ്ണാണ് എന്നു പെണ്‍കുട്ടിക്കു പോലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വര്‍ണ്ണവും പണം തട്ടിയെടുക്കാനായിരുന്നു റാണിയുടെ ഉദ്ദേശം എന്നു പോലീസ് സംശയിക്കുന്നു.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടില്‍ ഇവർ ചെറുതും വലുതുമായ ഓട്ടേറെ തട്ടിപ്പുകള്‍ നടത്തിട്ടുണ്ട്. പുരുഷന്മാര്‍ക്കു സമാനമായ രൂപമാണു റാണിയുടേത്. പറ്റെ വെട്ടി ഇരുവശത്തേയ്ക്കും രണ്ടായി പകുത്ത മുടി, ക്ലീന്‍ ഷേവിനു സമാനമയ മുഖം. അരക്കയ്യ്ന്‍ ഷര്‍ട്ടും പാന്റും അല്ലെങ്കില്‍ ജീന്‍സും വേഷം, കയ്യില്‍ ചരട്, ആഢംബര ബൈക്കില്‍ യാത്ര. ഷൂ ആണ് ധരിച്ചിരുന്നത്. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ശീലം ഉണ്ട്. എന്നാല്‍ ആരോടും അധികം അടുത്ത് ഇടപെടാത്ത പ്രകൃതമായിരുന്ന റാണിയുടേത്. കടയില്‍ നിന്ന് ടൈല്‍സ് ഓഡറുകള്‍ ശേഖരിക്കലും കളക്ക്ഷനുമായിരുന്നു ശ്രീറാം എന്ന റാണിയുടെ ജോലി. എന്നാല്‍ ഈ ജോലിയില്‍ നിന്ന് മൂന്നു മാസം കൊണ്ട് റാണി തട്ടിച്ചത് 3. 75 ലക്ഷം രൂപയായിരുന്നു. പണം കൈപ്പറ്റുമ്പോള്‍ രസീത് ബുക്കും കാര്‍ബണ്‍ പേപ്പറും ഉപയോഗിച്ച് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉള്‍പ്പെടെ മൂന്നു പേജുകളിലായി തുക രേഖപ്പെടുത്തും.

പേന കൊണ്ട് എഴുതിയ ഒര്‍ജിനല്‍ രസീത് കടക്കാരന് നല്‍കണം. എന്നാല്‍ ഈ സമയം കാര്‍ബണ്‍ ഉപയോഗിക്കാതെ യഥാര്‍ത്ഥ തുക രേഖപ്പെടുത്തി ഒര്‍ജിനല്‍ രസീത് കടക്കാര്‍ക്കു നല്‍കിയ ശേഷം തുകയുടെ ഒരുഭാഗം കീശയിലാക്കിയായിരുന്നു റാണിയുടെ തട്ടിപ്പ്. എന്നാല്‍ സ്ഥാപന. ഉടമ കടകളില്‍ വിളിച്ച് എക്‌സിക്യുട്ടിവിന് നല്‍കിയ തുകയും കടയില്‍ എത്തിയ തുകയയും കൃത്യമാണോ എന്നു ചെക്ക് ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്തു വന്നത്.

ഇതോടെ കടയുടമ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആള്‍മാറാട്ടവും തട്ടിപ്പും പുറത്തായത്. തിരിച്ചറിയല്‍ രേഖകള്‍ പ്രകാരം തെക്കെ കച്ചേരിക്ക് അടുത്ത് എത്തിയ പോലീസിനു ശ്രീകാന്ത് എന്നായളെ പറ്റി ഒരു സൂചനയും ലഭിച്ചില്ല. ഒടുവില്‍ ഫോട്ടോ കാണിച്ചപ്പോള്‍ നാട്ടുകാര്‍ റാണിയാണ് എന്നു തിരിച്ചറിയുകയായിരുന്നു. കണ്ണന്‍ ശ്രീകാന്ത് എന്ന പേരില്‍ ബി.കോം സര്‍ട്ടിഫിക്കറ്റിന്റെയും ഇലക്ക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുസഹിതം നല്‍കിയാണ് എട്ടുവര്‍ഷം മുമ്പ് റാണി ആദ്യ തട്ടിപ്പു നടത്തിയത്. കൊല്ലത്തെ പ്രസിദ്ധമായ ഗണപതി ക്ഷേത്രത്തിനു സമീപമുള്ള അഗ്രഹാരങ്ങളില്‍ ഒന്നിലായിരുന്നു താമസം.

ആണ്‍വേഷം കെട്ടി പോത്തന്‍കോട് സ്വദേശിയായ പെണ്‍കുട്ടിലെ വിവാഹം കഴിച്ചു പറ്റിച്ച കേസില്‍ ശ്രീറാം എന്ന റാണി സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ മുമ്പും പല തട്ടിപ്പും നടത്തിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കൊട്ടിയത്ത് ഒരു കടയില്‍ നിന്നു മാര്‍ക്കറ്റിങ്ങ് എക്‌സിക്യുട്ടിവ് ചമഞ്ഞ് ഇവര്‍ 3.75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ജാമ്യത്തിലറിങ്ങിരുന്നു. റാണി തെക്കന്‍ ജില്ലകളില്‍ പല സ്ഥലത്തും പുരുഷ വേഷം കെട്ടി തട്ടിപ്പുകള്‍ നടത്തിയതായി പറയുന്നു.

Related posts

ജോയ് ആലുക്കാസ് ഷോറൂമില്‍ വന്‍ കവര്‍ച്ച: കടത്തിയത് 14 കോടിയുടെ ആഭരണങ്ങള്‍

ട്രംപ് അമേരിക്കയേ വെട്ടിമുറിക്കും, ഒരു മതത്തേയും അമേരിക്കയിൽ നിരോധിക്കില്ല- ഹിലരി

subeditor

ഉറി ഭീകരാക്രമണത്തില്‍ കടുത്ത നിലപാടുമായി ഇന്ത്യ; പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി തെളിവുകള്‍ കൈമാറി

subeditor

മോഹന്‍ലാലിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇറങ്ങി ഓടിയേനേ; ഇപ്പോഴും എനിക്ക് കുറ്റബോധം ഉണ്ട്: സിബി മലയില്‍

വീട്ടമ്മയായ യുവതിയും കാമുകനും കണ്ണൂരിൽ ബാറിൽ രാത്രി എത്തി അടിച്ച് പൂസായി

subeditor

രാമായണ മാസം ആചരണത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി

subeditor12

മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണ്ണ തൃപ്തിയില്ല! മാപ്പ് പറയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും എനിക്ക് സാധിക്കില്ല; നടി പാര്‍വതി നയം വ്യക്തമാക്കുന്നു

സമ്മാനവും, പാരിതോഷികവും വാങ്ങുന്നവരേ വച്ചുപൊറുപ്പിക്കില്ല- പേഴ്സണൽ സ്റ്റാഫിനോട് പിണറായി

subeditor

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

subeditor10

പെരുമ്പാവൂർ പെൺകുട്ടിയുടെ കൊല; നൃത്താധ്യാപകൻ അടക്കം 2പേർ കസ്റ്റഡിയിൽ

subeditor

ഇന്ത്യ എല്ലാദിവസവും രാത്രി പാക്കിസ്ഥാനേ അക്രമിക്കുന്നു, ബുധനാഴ്ച്ച മാത്രം പാക്കിസ്ഥാനേ വെടിവയ്ച്ചത് 25000 റൗണ്ട്- പാക്ക് സൈനിക വക്താവ്‌

subeditor

കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

subeditor5