ഇരട്ടനായികമാരുമായി ആഷിക് അബു; റാണി പദ്മിനി ചിത്രീകരണം ആരംഭിച്ചു

മഞ്ജു വാരിയരും റിമ കല്ലിങ്കലും നായികമാരായെത്തുന്ന ‘റാണി പദ്മിനി’ ചിത്രീകരണം ആരംഭിക്കുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രീകരണം തുടങ്ങുന്ന വിവരം സംവിധായകന്‍ ആഷിക് അബു അറിയിച്ചത്. റാണി പദ്മിനി’ഏപ്രില്‍ 20ന് ചിത്രീകരണം ആരംഭിക്കുമെന്നും ഒക്ടോബര്‍ റിലീസായിരിക്കുമെന്നും ആഷിക് അബു അറിയിച്ചു.