എനിക്ക് കല്യാണം കഴിക്കണം,ജാതിയും മതവും നോക്കാതെ,രഞ്ജിനി ഹരിദാസ്

മലയാളത്തിൻ്റെ പ്രിയ അവതാരക രജ്ഞിനി ഹരിദാസ് പുതിയ വാര്ർത്തയുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. തൻ്റെ വിവാഹ വിശേഷമാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. ”രഞ്ജിനി വിവാഹം കഴിക്കാന്‍ പോകുന്നു”, എന്ന് പറഞ്ഞുകൊണ്ട് രഞ്ജിനി ഹരിദാസ് തന്നെ എത്തുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവസാനം ഒരു ട്വിസ്റ്റ് കൂടി ഉണ്ടെന്നുള്ളതാണ് രസകരമാക്കുന്നത്,ഫേസ്ബുക്കിലൂടെയാണ് വിവാഹത്തെ കുറിച്ച്‌ പറയുന്ന രഞ്ജിനി ഹരിദാസിന്റെ പുത്തന്‍ വീഡിയോ വൈറലാവുന്നത്, ഇതുവരെ പ്രേക്ഷകര്‍ കാണാത്ത വിധത്തില്‍ സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവ് ചൂടി മലയാളി തനിമയിലാണ് രഞ്ജിനി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി കിട്ടുക എന്ന് പറയുന്നത് പോലെയാണ്, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നുഎന്നാണ് രജ്ഞിനി പറയുന്നത്.

Loading...

ഉടനെതന്നെ ഒരു കല്യാണം കഴിക്കണം. ഇവള്‍ക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ? ശരിക്കും ചെറിയ വട്ടാണ്. ‘രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നു’. എന്ന് കരുതി പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ലാട്ടോ എന്നും താരം പറയുന്നു.