ഭർത്താവിൽ സംശയം, കാമുകി എന്ന് സംശയിച്ച യുവതിയുടെ അശ്ലീല ചിത്രം പുറത്തുവിട്ട ഭാര്യ അറസ്റ്റിൽ

കഴക്കൂട്ടം: ഭർത്താവിൽ സംശയം തോന്നിയ ഭാര്യ നിരപരാധിയായ മറ്റൊരു യുവതിയുടെ ജീവിതം തകർത്തു. ഭർത്താവിന്റെ കാമുകി എന്ന സംശയത്താൽ മറ്റൊരു സ്ത്രീയുടെ അശ്ലീല ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു.കണ്ണമ്മൂല സ്വദേശി രഞ്ജുവിനെ (34) ആണു തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനു ഈ യുവതിയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ആ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളോടൊപ്പം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

രഞ്ജു വർഷങ്ങളായി ഭർത്താവുമായി പിണങ്ങി ക്കഴിയുകയാണെന്നു പൊലീസ് പറഞ്ഞു. മോർഫിങ്ങിനു വിധേയമായ സ്ത്രീ തുമ്പ പൊലീസിനും കഴക്കൂട്ടം സൈബർസിറ്റി അസി. കമ്മിഷണർക്കും പരാതി നൽകിയിരുന്നു. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണു രഞ്ജു അറസ്റ്റിലായത്. അശ്ലീല പ്രൊഫൈലുണ്ടാക്കാൻ രഞ്ജുവിനെ സഹായിച്ചത് ടെക്നോപാർക്കിലേ ഒരു യുവാവാണ്‌. ഈ യുവാവിനേയും കസ്റ്റഡിയിൽ എടുത്തു