റാനു മണ്ഡലിന്റെ പുതിയ മേക്ക്‌ഓവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

Loading...

റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ റാനു മണ്ഡലിനെ ആര്‍ക്കും പെട്ടെന്ന് മറക്കാന്‍ കഴിയില്ല. ലതാ മങ്കേഷ്കര്‍ പാടി അനശ്വരമാക്കിയ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേയ്’ എന്ന സൂപ്പര്‍ ഹിറ്റ് ​ഗാനം ആലപിച്ചായിരുന്നു റാനു ആസ്വാദകരുടെ മനംകവര്‍ന്നത്.

പിന്നീട് ഗാനരചയിതാവും ​ഗായകനുമായ ഹിമേഷ് രശ്മിയ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ പാടാന്‍ റാനുവിന് അവസരം നല്‍കിയതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു.

Loading...

ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എല​ഗന്റ് ഹെയര്‍ സൈറ്റല്‍ റാനുവിനെ കൂടുതല്‍ സുന്ദരിയാക്കി. തന്റെ പുത്തന്‍ മേക്കോവര്‍ കണ്ട് ഞെട്ടിയെന്ന് റാനു പറഞ്ഞു.

താനാണിതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സന്ധ്യ എന്റെ ലുക്ക് മൊത്തത്തില്‍ മാറ്റി. തന്റെ സൗന്ദര്യവും ആത്മവിശ്വാസവും കൂടിയതുപോലെ തോന്നുന്നതായും റാനു കൂട്ടിച്ചേര്‍ത്തു. ഏതായാലും റാനുവിന്റെ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു.കണ്ണെഴുതി, പുരികം വരഞ്ഞ്, ഹെവി മേക്കപ്പിലായിരുന്നു റാനു

ഹിമേശും റാനുവും ചേർന്ന് പാടിയ ‘തേരി മേരി കഹാനി’ എന്ന ഗാനം ഇരുകയ്യും നീട്ടി ആളുകൾ സ്വീകരിച്ചതോടെ ഒരു സെലിബ്രിറ്റി പദവിയിലേക്ക് ഉയരുകയായിരുന്നു റാനു. മലയാളം ചാനലിലെ പരിപാടികളിലടക്കം റാനു അതിഥിയായി എത്തിയിരുന്നു.പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ റാനു മണ്ഡലിനെ ആർക്കും പെട്ടെന്ന് മറക്കാൻ കഴിയില്ല. ലതാ മങ്കേഷ്കർ പാടി അനശ്വരമാക്കിയ ‘ഏക് പ്യാർ കാ നഗ്മാ ഹേയ്’ എന്ന സൂപ്പർ ഹിറ്റ് ​ഗാനം ആലപിച്ചായിരുന്നു റാനു ആസ്വാദകരുടെ മനംകവർന്നത്. പിന്നീട് ഗാനരചയിതാവും ​ഗായകനുമായ ഹിമേഷ് രശ്മിയ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ബോളിവുഡ് ചിത്രത്തിൽ പാടാൻ റാനുവിന് അവസരം നൽകിയതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു.