വിവാഹശേഷമുള്ള ലൈംഗീകപീഡനം കുറ്റകരമല്ല: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായി പാർഥിഭായി ചൗധരി

ന്യൂഡൽഹി: വൈവാഹിക ലൈംഗീക പീഡനം കുറ്റകരമല്ലെന്ന കേന്ദ്രമന്ത്രിയുടെ മറുപടി വിവാദമായി. ‌ഇന്ത്യ പോലൊരു രാജ്യത്തെ വിവാഹബന്ധം പവിത്രമാണെന്നും അതുകൊണ്ട് തന്നെ ഭര്‍ത്താവിന്റെ ലൈംഗീക പീഡനം കുറ്റകരമായി കാണാനാവില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായി പാർഥിഭായി ചൗധരി രാജ്യസഭയെ അറിയിച്ചത്. ഡി.എം.കെ അംഗം കനിമൊഴിയുടെ ചോദ്യത്തിന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.haribhai-chaudhary

ഇന്ത്യയിലെ 75 ശമതാനം വിവാഹിതരായ സ്ത്രീകളും സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിന് വിധേയരാകേണ്ടിവരുന്നുണ്ടെന്ന് സ്ത്രീകൾക്കെതിരൊയ അതിക്രമം തടയുന്നതിനുള്ള ഐക്യരാഷ്ട്രസഭാ സമിതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൈവാഹിക പീഡനം കുറ്റകരമാക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള സങ്കല്പമല്ല ഇന്ത്യയിലേതെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്. രാജ്യത്തെ സാംസ്കാരിക മൂല്യങ്ങൾ, വിവിധ ആചാരങ്ങൾ, മത വിശ്വാസങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വിവാഹ സങ്കല്പനങ്ങൾ, അതിനാൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര മാനദണ്ഡം ഇന്ത്യയിൽ നടപ്പാക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

Loading...