ആറാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; സംഭവം മൂടിവെക്കാന്‍ പ്രധാനഅധ്യാപകനും

മുംബൈ: ആറാം ക്ലാസുകാരിയെ അധ്യാപകര്‍ അടങ്ങുന്ന 5 അംഗ സംഘം പീഡിപ്പിച്ചു. കുട്ടിയെ അശ്ലീല വീഡിയോ കാണിച്ചാണ് പീഡനത്തിനിരയാക്കിയത്. മഹാരാഷ്ട്രയിലെ നന്ദെഡ് ജില്ലയിലാണ് സംഭവം.
സംഭവം പുറത്ത് പറയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയെ കൊണ്ട് സത്യം ചെയ്യിച്ച്‌ പ്രധാനാധ്യാപകനും. എന്നാല്‍, പീഡന വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പിടിയിലാവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കുട്ടിയുടെ അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനാണെന്ന് പറഞ്ഞാണ് അദ്ധ്യാപകരും കൂട്ടുകാരും പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഇവര്‍ അശ്ലീല ചിത്രം കാണിച്ചുകൊടുക്കുകയായിരുന്നു. ഭയന്നുപേയ പെണ്‍കുട്ടിയെ അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു.

Loading...

കുട്ടി ബോധരഹിതയായപ്പോള്‍ ഇവര്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു.സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും തെരച്ചില്‍ ആരംഭിച്ചു. തിരിച്ചിലില്‍ മാതാപിതാക്കളാണ് കുട്ടിയെ കണ്ടെത്തിയത്. ബോധരഹിതയായി കിടന്ന കുട്ടിക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കിയതോടെ കുട്ടി കാര്യങ്ങള്‍ അമ്മയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ ആദ്യം പ്രധാനാധ്യപകനോട് പരാതിപ്പെട്ടു. എന്നാല്‍, പൊലീസില്‍ പരാതിപ്പെടാന്‍ പ്രധാനാധ്യാപാകന്‍ വിസ്സമ്മതിച്ചു. അമ്മയോട് പൊലീസില്‍ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചാണ് പ്രധാനാധ്യാപകന്‍ വിട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, സംഭവം പൊലീസ് അറിഞ്ഞ് നേരിട്ടെത്തി മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്യുകയായിരുന്നു.