കാറില്‍ യാത്ര ചെയ്തിരുന്ന നാല് യുവതികളെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു ; എതിര്‍ത്ത യുവാവിനെ വെടിവച്ചു കൊന്നു

നോയിഡ: ഉത്തര്‍ പ്രദേശില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെ കാറില്‍ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഇവരെ തടയാന്‍ ശ്രമിച്ച യുവാവിനെ ആക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. ഇന്ന് വെളുപ്പിന് ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ബുലന്ദേശ്വറിലേക്ക് സഞ്ചരിക്കുന്നതിനിടെ യമുനാ എക്‌സ്പ്രസ് പാതയിലാണ് സംഭവം.

ഡല്‍ഹിയില്‍ നിന്ന് 68 കിലോമീറ്റര്‍ മാത്രം ദൂരെ, ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപമാണ് അതിക്രമം നടന്ന ജെവാര്‍. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കുടുംബം ആക്രമിക്കപ്പെട്ടത്.

Loading...

ചികിത്സയില്‍ കഴിയുകയായിരുന്ന ബന്ധുവിനെ കാണാന്‍ പോവുകയായിരുന്നു ഇവര്‍. ജുവര്‍ സ്വദേശികളായ കുടുംബം യാത്ര ചെയ്ത കാര്‍ ആയുധധാരികളായ ആറംഗ സംഘം തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്തതിന് ശേഷം സ്ത്രീകളെ ആക്രമിക്കുകയായിരുന്നു.

കാറിന്റെ ടയറിലേക്ക് അക്രിമകള്‍ എന്തോ എറിഞ്ഞ് കേട് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചറായ കാര്‍ അവിടെ നിര്‍ത്താതെ കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷമാണ് ഡ്രൈവര്‍ കാര്‍ നിര്‍ത്തിയത്. എന്നാല്‍ ഇവരെ പിന്തുടര്‍ന്നെത്തിയ മോഷണസംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.