പെൺകുട്ടിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി

Loading...

കരിംനഗർ• പൊലീസിൽ ചേരാൻ പരിശീലന ക്ലാസിൽ പങ്കെടുത്തുവന്ന 23കാരിയെ സഹപാഠികളായ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു. പീ‍ഡന ദ്യശ്യങ്ങൾ കാമറയിൽ പകർത്തിയ ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി രണ്ടാഴ്ചയോളം പീഡനം തുടരുകയും ചെയ്തു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം. പീഡിപ്പിച്ച ‍യുവാക്കൾ പെൺകുട്ടിക്കൊപ്പം പൊലീസില്‍ ചേരാനുള്ള പരിശീലന ക്ലാസിൽ പങ്കെടുക്കുന്നവരാണ്.

പെൺകുട്ടിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയതിന് ശേഷം സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ദിവസത്തോളം പീഡനം തുടർന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയും കൂട്ടുകാരിയും പ്രതികളായ യുവാക്കൾക്കൊപ്പമാണ് പരിശീലന ക്ലാസിലേക്ക് പോകാറുള്ളത്. ക്ലാസ് കഴിഞ്ഞ് മടങ്ങിവരവെ യുവാക്കൾ ഇവരെ സമീപത്തുള്ള മലമുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി അപകടം മനസിലാക്കി ഓ‌ടി രക്ഷപ്പെട്ടു. ഒറ്റയ്ക്കായ പെണ്‍കുട്ടി കെണിയിൽപെടുകയായിരുന്നു.

Loading...

പീഡനത്തിനിരായായ യുവതി ദിവസങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യങ്ങൾ മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് പൊലീസില്‍ പരാതി നൽകി. പീഡനം കൂടാതെ പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണ നിയമപ്രകാരവും, ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകരവും യുവാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് കേസെടുക്കാൻ വൈകിയെന്നാരോപിച്ച് ഗ്രാമവാസികൾ യുവാക്കളെ കൈയേറ്റം ചെയ്തു. യുവാക്കളിൽ രണ്ടുപേർ ആശുപത്രിയിലാണ്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം നടത്തിയ നാട്ടുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.