Crime

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയില്‍ നിന്നും എയ്ഡ്രോഗി ചമഞ്ഞു രക്ഷപ്പെട്ടു; യുവതി നല്‍കിയ വിവരം വെച്ച് പടം വരച്ചെടുത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

ഔറംഗബാദ്: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയില്‍ നിന്നും എയ്ഡ്രോഗിയാണെന്ന് പറഞ്ഞു യുവതി രക്ഷപ്പെട്ടു. പിന്നീട് യുവതി നല്‍കിയ പരാതിയില്‍ പോലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കൊലപാതകകേസില്‍ ജയിലിലാകുകയും ജാമ്യം നേടി പുറത്തു വരികയും ചെയ്ത കൊടും കുറ്റവാളിയോടാണ് താന്‍ എച്ച്ഐവി പോസിറ്റീവാണെന്ന് പറഞ്ഞ് യുവതി രക്ഷപ്പെട്ടത്.

“Lucifer”

രാജനഗറില്‍ നടന്ന സംഭവത്തില്‍ 29 കാരിയായ വിധവയാണ് യുവാവിനെ കുടുക്കിയത്. തന്നെ വെറുതേ വിട്ടെങ്കിലും യുവാവിന്റെ ലക്ഷണങ്ങളും ശരീരത്തിലെ പാടുകളും പച്ചകുത്തും സംബന്ധിച്ച എല്ലാ വിവരങ്ങളും യുവതി പോലീസിനോട് പറയുകയും അതുവെച്ച് പോലീസ് കുറ്റവാളിയെ വരച്ചെടുക്കുകയും ചെയ്തു. 22 കാരനായ അവ്ഹാദ് എന്ന യുവാവാണ് അറസ്റ്റിലായത്. തനിക്കും രോഗം ബാധിക്കുമെന്ന് ഭയന്ന് യുവാവ് സ്ഥലം വിട്ടെങ്കിലും രണ്ടു ദിവസം മുമ്ബ് പോലീസിന്റെ പിടിയിലായി.

രാജ്നഗറിലെ മുകുന്ദ് വാഡി പ്രദേശത്തെ കിഷോര്‍ വിലാസ് അവ്ഹാദ് എന്ന യുവാവ് നേരത്തേ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ ആളാണ്. മാര്‍ച്ച് 25 ന് യുവതിയും ഏഴു വയസുകാരിയായ മകളും നഗരത്തില്‍ സാധനം വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവം. മടങ്ങുമ്‌ബോള്‍ ബാക്കിയുണ്ടായിരുന്നത് 10 രൂപയാണ്. തുടര്‍ന്ന് മകളെ സീറ്റ് ഷെയറിംഗ് ഓട്ടോയില്‍ കയറ്റുകയും അതിലെ മോട്ടോര്‍ ബൈക്കില്‍ എത്തിയ അവ്ഹാദിനോട് ലിഫ്റ്റ് ചോദിക്കുകയും ചെയ്തു. എന്നാല്‍ രാജ്നഗറില്‍ ഇറങ്ങേണ്ടതിന് പകരം യുവതിയുമായി നുള്ള എന്ന സ്ഥലത്തേക്ക് അവ്ഹാദ് ബൈക്ക് ഓടിച്ചുപോയി. അവിടെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഒട്ടും പരിഭ്രമിക്കാതെ യുവതി വിശ്വസിപ്പിക്കുന്ന രീതിയില്‍ താന്‍ എയ്ഡ്സ് ബാധിതയാണെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഉടന്‍ തന്നെ അവ്ഹാദ് യുവതിയെ അവിടെ ഇറക്കി വിട്ട് ഉപേക്ഷിച്ചു പോയി. തൊട്ടു പിന്നാലെ യുവതി സ്ഥലത്തെ പോലീസുമായി ബന്ധപ്പെടുകയും പരാതി നല്‍കുകയും ചെയ്തു. പിന്നീട് യുവതി പറഞ്ഞ ലക്ഷണങ്ങള്‍ വെച്ച് പോലീസ് കുറ്റവാളിയുടെ ചിത്രം വരച്ചെടുത്തു. അതു വെച്ച് യുവാവിനെ പിന്നീട് കണ്ടെത്തി. പോക്സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

Related posts

ദൈ​വ​ങ്ങ​ളു​ടെ പേ​രി​ലും മ​യ​ക്കു​മ​രു​ന്ന്! 23 എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ളു​മാ​യി യു​വ എ​ൻ​ജി​നീ​യ​ർ പി​ടി​യി​ൽ; സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ളു​ടെ ഹ​ബ്ബാ​യി തൃ​ശൂ​ർ

ചന്ദ്രബോസ് വധകേസ് : 30 നകം സാക്ഷിവിസ്‌താരംപൂര്‍ത്തിയാക്കണമെന്ന കോടതി

subeditor

ഭാര്യയേയും ഒന്നര വയസ്സുള്ള കുട്ടിയെയും പിതാവ് വെട്ടിക്കൊന്നു; കൃത്യം നടത്തിയത് മറ്റു കുട്ടികളുടെ കണ്‍മുന്നില്‍

subeditor12

സർട്ടിഫികറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ പെൺകുട്ടിയുമായി ക്വാട്ടേഴ്സിൽ ലൈംഗീകബന്ധം, നഗരസഭാ സിക്രട്ടറി അറസ്റ്റിൽ

subeditor

മലയാളി വിദ്യാർഥിനിയെ റാഗിംഗിങ്ങ് ചെയ്ത് ടോയ്‌ലറ്റ് ക്ലീനർ കുടിപ്പിച്ചു

subeditor

മയക്കു മരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ

subeditor

കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ കൂട്ടുകാർക്ക് വിറ്റ യുവാവിനേ അറസ്റ്റ് ചെയ്തു

subeditor

മോണിക്ക ഗുർദെയെ കൊലപ്പെടുത്തിയത് അപ്പാർട്ട്‌മെന്റിലെ മുൻ കാവൽക്കാരന്‍

subeditor

സ്ത്രീകളെ ഉപയോഗിച്ച് ക്വട്ടേഷൻ; വസ്ത്രങ്ങൾ സ്വയം ഊരിയെറിഞ്ഞ സ്ത്രീകൾ യുവാവിനേ ബലമായി നഗ്നനാക്കി ഫോട്ടോയെടുത്ത് കൊള്ളയടിച്ചു

subeditor

ടി.പി ശ്രീനിവാസനെ അടിച്ചിട്ട എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ

subeditor

നടി ശില്പയുടെ മരണത്തിനു പിന്നിൽ സെക്സ് റാക്കെറ്റെന്ന് പിതാവിന്റെ പരാതി. പോലീസ് ഉരുണ്ടു കളിക്കുന്നു.

subeditor

കുടുംബ വഴക്കിനിടെ ജേഷ്ഠനെ കുത്തിയ അനുജൻ പിടിയിൽ