കോവളം: കോവളത്ത് വിദേശ വനിത താമസിച്ച ഹോട്ടൽ ബഡ് റൂമിൽ കയറി പീഢിപ്പിച്ച പ്രതിയേ പോലിസ് അറസ്റ്റു ചെയ്തു. മറ്റൊരു വിദേശ വനിതയേ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കാസർകോട് ചെറുവത്തൂർ ആമിന മൻസിലിൽ നിസാർ (27) എന്നയാളുടെ ചിത്രം കണ്ട് ബെഡ് റൂമില്‍ പീഡിപ്പിക്കപ്പെട്ട വിദേശ വനിത തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഇവർ പ്രതി വന്ന് കണ്ട് തിരിച്ചറിയുകയും പരാതി നല്കുകയും ആയിരുന്നു.

ആദ്യ കേസിനാസ്പദമായ സംഭവം:

ഹോട്ടലിൽ തങ്ങിയ വിദേശ വനിതയെ കത്തി കാട്ടി പീഡനത്തിനു ശ്രമിച്ചെന്നാണു പരാതി.ഇവർ താമസിക്കുന്ന സ്റ്റാർ ഹോട്റ്റലിൽ പ്രതി എത്തുകയും ടോയ്‌ലറ്റ് ഫ്ലഷ് പരിശോധിക്കണം തകരാർ ഉണ്ടെന്ന് പറയുകയും ആയിരുന്നു. മുറി തുറന്ന് കൊടുത്ത ഉള്ളിൽ കയറിയ പ്രതി യുവതിയേ കടന്നു പിടിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഉള്ളിൽ നിന്നും പ്രതി വാതിൽ പൂട്ടുകയും ചെയ്തു. യുവതി ബഹളം വയ്ച്ചപ്പോൾ ഇയാൾ രക്ഷപെട്ട് പുറത്തേക്ക് ഓടി.

ഈ സംഭവത്തിനു ശേഷം പ്രതി സമീപത്തേ മറ്റൊരു സ്റ്റാർ ഹോട്ടലിലും നുഴഞ്ഞു കയറി.

രണ്ടാമത്തേ സംഭവവും സമാനമായ രീതിയിലായിരുന്നു. ടോയ്‌ലറ്റിലെ ഫ്ലഷ് തകരാർ പരിഹരിക്കാനെന്ന പേരിലാണു പ്രതി തന്റെ മുറിയിലും എത്തിയതെന്നു വനിത പൊലീസിനോടു പറഞ്ഞു.കത്തി കാട്ടി കയറിപ്പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വനിത ബലപ്രയോഗത്തിലൂടെ കത്തി പിടിച്ചുവാങ്ങുകയും ബഹളം വയ്ക്കുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ ഇയാൾ ഇറങ്ങി ഓടി. പുറത്തേക്കോടി ഒളിച്ചിരുന്ന പ്രതിയെ കോവളം പൊലീസും ഹോട്ടലധികൃതരും ചേർന്നു നടത്തിയ തിരച്ചിലിൽ ആവാടുതുറ ഭാഗത്തെ മതിലിന്റെ മറവിൽ പതുങ്ങിയിരിക്കുമ്പോൾ പിടികൂടുകയായിരുന്നു. പ്രതി നേരത്തെ അട്ടക്കുളങ്ങരയിലെയും പാളയത്തെയും ഹോട്ടലുകളിൽ ജോലിക്കു നിന്നിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിവരം.