വിദ്യാര്‍ത്ഥിനിയെ തോട്ടത്തിലേക്ക് വലിച്ചിഴച്ചു; കരച്ചില്‍ കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തി യുവാവ്; സാഹസികമായി പ്രതിയെ കീഴ്‌പ്പെടുത്തി; സംഭവം കോട്ടയത്ത്

കോട്ടയം: സ്‌കൂട്ടര്‍ യാത്രക്കിടെ കേട്ട അസ്വഭാവികമായ കരച്ചിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ജിസണ്‍ എന്ന യുവാവിനെ നയിച്ചത്. തമിഴ്‌നാട് സ്വദേശ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ ജിംസണ്‍ ജോസഫ്(42) സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മാര്‍ത്താണ്ഡം സ്വദേശി പ്രിന്‍സ്‌കുമാറിനെ(38) പോലീസ് പിടികൂടി.

ചെങ്ങളത്തു ഫര്‍ണിച്ചര്‍ വ്യാപാരിയായ ജിംസണ്‍ സുഹൃത്തിനെ വീട്ടില്‍ വിടാന്‍ സ്‌കൂട്ടറില്‍ പോകുമ്പോഴാണ് നാടകീയ സംഭവം. പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ഥിനി വീട്ടിലേക്കു തനിച്ചു നടക്കുമ്പോഴാണു പ്രതി തോട്ടത്തിലേക്കു വലിച്ചുകയറ്റിയത്. ഈ വഴി വന്ന ജിംസണ്‍ നിലവിളി കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തി നോക്കുമ്പേഴേക്കും പ്രതി ഓടി. പിന്നാലെ ഓടി ഇയാളെ ജിംസണ്‍ സാഹസികമായി പിടികൂടുകയായിരുന്നു.

Loading...

പ്രതിയുടെ പോക്കറ്റില്‍നിന്നു ബ്ലേഡ് കണ്ടെടുത്തു. ഒരു നിമിഷം പോലും പാഴാക്കാതെ ജിംസണ്‍ നടത്തിയ സാഹസികശ്രമമമാണു വിദ്യാര്‍ഥിനിക്കു തുണയായത്.