ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ സുഹൃത്ത് പീഡിപ്പിച്ചു

നോയിഡ:  രണ്ടാം വർഷ വിദ്യാർത്ഥിനിയെയാണ് സഹപാഠിയുടെ സഹോദരൻ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ബുദ്ധ ഇന്റർനാഷണൽ സർക്യുട്ടിലാണ് സംഭവം. ലിഫ്ട് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷമാണ് പീഡനം.
ഗ്രേറ്റർ നോയിഡയിൽ മുർഷാദ്പുർ സ്വദേശിയായ ബിടെക് വിദ്യാർത്ഥിയായ 25കാരനാണ് പീഡിപ്പിച്ചത്. ഇയാളുടെ സഹോദരി നോയിഡ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. സഹോദരിയെ കൊണ്ടുപോകാൻ ഇയാൾ ഇടയ്ക്കിടെ ഇവിടെ എത്തുമായിരുന്നു. കോളജിൽ വച്ച് സുഹൃത്തുക്കളായ ഇവർ സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. ഒരിക്കൽ പെൺകുട്ടിയോട് പ്രതി വിവാഹ വാഗ്ദാം ചെയ്തിരുന്നുവെങ്കിലും അവൾ അത് നിഷേധിച്ചിരുന്നു.

സംഭവ ദിവസം ബസ് കാത്തുനിന്ന തന്നെ ഗലോഷ്യസ് യൂണിവേഴ്സിറ്റി വരെ ലിഫ്ട് തരാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റിയെന്നും അയാൾക്കൊപ്പം മറ്റു ചിലർ കൂടി ഉണ്ടായിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി. തനിക്കിറങ്ങേണ്ട സ്ഥലമായപ്പോൾ കാറിറിൻെ.റ ചിലലുകൾ ഉയർത്തി കാർ അതിവേഗം പാഞ്ഞുപോയി. പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു. വിജയമായ സ്ഥലത്തെത്തിച്ച് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് ഗലോഷ്യസ് യൂണിവേഴ്സിറ്റിക്കു മുന്നിൽ ഇറക്കിവിട്ടുവെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. പിറ്റേന്ന് വീട്ടുകാർക്കൊപ്പം പോലീസ് സ്റ്റേഷനിൽ എത്തി പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. എന്നാൽ പ്രതി ഒളിവിലാണെന്നാണ് പോലീസിന്റെ ഭാഷ്യം. പെൺകുട്ടി പറയുന്നപോലെ ഒരു കാർ ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിലൂടെ കടന്നു പോയ ദൃശ്യം സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

Loading...