45 കാരിയായ മാതാവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത 25 കാരനായ മകൻ അറസ്റ്റിൽ

രണ്ടാമതും ബലാത്സംഗത്തിനിരായതിനെ തുടർന്നു നൽകിയ പരാതിയിലാണ് മകൻ പോലീസ് പിടിയിലാകുന്നത്

തിരുവനന്തപുരം: രണ്ടാമതും ബലാത്സംഗത്തിനിരയായതിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ മകനെ പോലീസ് പിടികൂടി. തിരുവനന്തപുരം വിതുരയിൽ നടന്ന സംഭവത്തിൽ തടിവെട്ടുകാരനായ പ്രശാന്ത് എന്ന 25 കാരനാണ് അറസ്റ്റിലായത്. സ്വന്തം അമ്മയുടെ പരാതിയിൽ ജോലി സ്ഥലത്തെത്തി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. വീണ്ടും മകൻ അമ്മയെ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മകൻ പരാതിയുമായി എത്തിയത്.
മാർച്ച് 24 നായിരുന്നു മകൻ ആദ്യം മാതാവിനെ ബലാത്സംഗത്തിന് ഇരയാക്കിയത്. പിതാവ് വളരെ ദൂരെ പണിക്കു പോയ തക്കം നോക്കി വീട്ടിൽ തനിച്ചായിരുന്ന അമ്മയെ മകൻ പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു മകൻ ഞെട്ടിക്കുന്ന കാര്യം ചെയ്തത്. മകന്റെ ശ്രമം ചെറുക്കാൻ ശ്രമിച്ച മാതാവിനെ കീഴടങ്ങുന്നത് വരെ മകൻ മർദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച പ്രശാന്ത് മറ്റൊരു ശ്രമം കൂടി നടത്തിയതോടെയാണ് പരാതി നൽകാൻ മാതാവ് തീരുമാനം എടുത്തത്. വിവാഹിതനും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്തിനെ കടുത്ത മദ്യപാന സ്വഭാവം മൂലം ഭാര്യ ഉപേക്ഷിച്ചു. മാർച്ച് 24 ന് നടന്ന സംഭവത്തിന് ശേഷം മകന്റെ അടുത്തെത്താതെ മാതാവ് മാറി നടക്കുകയായിരുന്നു. രണ്ടാമതും മകൻ ഉപദ്രവിക്കാൻ എത്തിയപ്പോൾ ഇവർ ഉച്ചത്തിൽ നിലവിളിക്കുകയും സമീപത്ത് തന്നെ താമസിക്കുന്ന ഇവരുടെ മാതാവ് ഓടിയെത്തുകയുമായിരുന്നു. ഇവരാണ് മകനെതിരേ പരാതി നൽകാൻ മകളെ നിർബ്ബന്ധിച്ചത്. തൊഴിലിടത്ത് വെച്ച് പോലീസ് പ്രതിയെ പിടികൂടി.

Loading...