വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ സഹായിക്കാനെത്തിയ ബന്ധുവായ എട്ടുവയസുകാരിയെ പീഡിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ സഹായിക്കാനെത്തിയ ബന്ധുവായ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നവവരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് വേങ്കോട് മേല്‍പ്പാലോട് ചന്ദ്രോദയം വീട്ടില്‍ ആര്‍.പ്രവീണി (28) നെ ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് ബന്ധുവായ പ്രതിയുടെ വീട്ടിലാക്കിയിരുന്ന എട്ടു വയസ്സുകാരിയാണ് പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു.

Loading...

പ്രവീണിന്റെ വിവാഹത്തിനുള്ള ക്ഷണക്കത്തുകള്‍ തയാറാക്കാന്‍ പെണ്‍കുട്ടി സഹായിച്ചിരുന്നു. അതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അറസ്റ്റിലായ പ്രവീണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.