വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നാല് വര്‍ഷം പീഡിപ്പിച്ചു,ഒടുവില്‍ ഗര്‍ഭഛിത്രം നടത്തി

ചെങ്ങന്നൂര്‍: യുവതിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് 4 വര്‍ഷം. ഇതിനിടെ നിര്‍ബന്ധിപ്പിച്ച് ഒരു തവണ ഗര്‍ഭഛിത്രം നടത്തി.അവസാനം വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈഴവ സമുദായം ആയതിനാല്‍ വേണ്ടെന്ന് പറഞ്ഞ് യുവാവും ബന്ധുക്കളും കൈയൊഴിഞ്ഞു. ചെങ്ങന്നൂരാണ് നാടിനെ നടുക്കിയ സംഭവം. ഇരുപത്തഞ്ചുകാരിയാണ് തന്നെ ചതിച്ച തൈമറവുങ്കര സ്വദേശി അരുണ്‍, കൂട്ടുനിന്ന മാതാവ് എന്നിവരെ പ്രതികളാക്കി ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുമായി അരുണ്‍ പ്രണയത്തിലായിരുന്നു.

വിവാഹം കഴിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്ത് 2016 നവംബര്‍ രണ്ടിന് രാവിലെയാണ് ആദ്യ പീഡനം നടന്നത്. കാറില്‍ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. ഉടന്‍ തന്നെ വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു പ്രതി തന്റെ ഇംഗിതം സാധിച്ചത്.പിന്നീട് പ്രണയം തുടര്‍ന്നു. ഇതിനിടെ യുവാവ് പലപ്പോഴും വിദേശത്ത് ജോലിക്ക് പോയി വന്നു. 2018 ഡിസംബര്‍ 28 ന് പരാതിക്കാരിയുടെ വീട്ടില്‍ വച്ചാണ് പിന്നീട് പീഡനം നടന്നത്. ഇതിന്റെ ഫലമായി യുവതി ഗര്‍ഭിണിയായി. തിരുവല്ലയിലെ സ്വകാര്യ ലബോറട്ടറിയില്‍ കൊണ്ടു പോയി സ്‌കാന്‍ ചെയ്ത് ഗര്‍ഭമുണ്ടെന്ന് ഉറപ്പു വരുത്തി. വിവരം പ്രതിയുടെ മാതാവും അറിഞ്ഞു. ഗര്‍ഭം അലസിപ്പിച്ചാല്‍ വിവാഹം നടത്തി തരാമെന്ന് പ്രതിയുടെ മാതാവും സമ്മതിച്ചു. ഇതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന് കഴിപ്പിച്ചു

Loading...