കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തത് 1537 ബലാത്സംഗക്കേസുകള്‍

ബലാത്സംഗക്കേസുകളില്‍ കേരളവും ഒട്ടുംപിന്നിലല്ല. കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തത് 1537 ബലാത്സംഗക്കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ അഞ്ചിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വര്‍ഷം ശരാശരി 15 ശതമാനം കേസുകളില്‍ മാത്രമേ വിചാരണനടപടികള്‍ പൂര്‍ത്തിയാകുന്നുള്ളു. കേരളത്തില്‍ ഇത് വെറും അഞ്ച് ശതമാനത്തില്‍ താഴെയാണ്.

ബലാത്സംഗകേസുകളില്‍ വൈദ്യപരിശോധന നടത്താന്‍ ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാനപ്രശ്നം. ശാസ്ത്രീയ പരിശോധനാഫലം യഥാസമയം കിട്ടാറില്ല. നാലായിരത്തോളം കേസുകളാണ് ഫൊറന്‍സിക് ഫലം കാത്തിരിക്കുന്നത്. ഫൊറന്‍സിക് ജീവനക്കാരുടെ എണ്ണവും കുറവാണ്. മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈല്‍ ഫോണ്‍-ഇന്റര്‍നെറ്റ് ദുരുപയോഗം എന്നീ കുറ്റങ്ങളും വര്‍ധിച്ചിട്ടുണ്ട്.

Loading...

2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വര്‍ഷം ശരാശരി 15 ശതമാനം കേസുകളിലേ വിചാരണ പൂര്‍ത്തിയാകുന്നുള്ളൂ. കേരളത്തിലാകട്ടെ ഇത് അഞ്ചുശതമാനത്തില്‍ താഴെമാത്രം. ബാക്കി കേസുകളെല്ലാം കോടതി മുറികളില്‍ കെട്ടി കിടക്കുകയാണ്. ഈ കേസുകളെല്ലാം പരിഗണനയില്‍ വരുമ്ബോഴേക്കും വര്‍ഷങ്ങള്‍ കഴിയും. ഇതോടെ സാക്ഷികള്‍ കൂറുമാറിയും ഇരയെ ഭീഷണിപ്പെടുത്തിയും എല്ലാം പ്രതികള്‍ക്ക് രക്ഷപെട്ടു പോകാനുള്ള അവസരവും ഒരുങ്ങുന്നു എന്നതാണ് വാസ്തവം,

ബലാത്സംഗകേസുകളില്‍ വൈദ്യപരിശോധന നടത്താന്‍ ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് മറ്റൊരു പ്രധാനപ്രശ്‌നം. ശാസ്ത്രീയ പരിശോധനാഫലം യഥാസമയം കിട്ടാറില്ല. നാലായിരത്തോളം കേസുകളാണ് ഫൊറന്‍സിക് ഫലം കാത്തിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ ആവശ്യത്തിനുള്ള ഫൊറന്‍സിക് ജീവനക്കാരും കുറവാണ്. 400 പേര്‍ വേണ്ടിടത്ത് വെറും 100-ല്‍ താഴെ മാത്രം ഫോറന്‍സിക് ജീവനക്കാരെ കേരളത്തിലുള്ളു. ഇതും കേസുകളിലെ കാലതാമസത്തിനും പ്രതികള്‍ക്ക് രക്ഷപെട്ടു പോകാനുള്ള അവസരവും കൂട്ടുന്നു. എന്നാല്‍ കേരളത്തിലെ ബലാത്സംഗ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.

ദാരിദ്രം, മദ്യപാനം, മയക്കു മരുന്ന് ഉപയോഗം, മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും എല്ലാം ദുരുപയോഗവും ആണ് ബലാത്സംഗത്തിന് കാരണമാകുന്നത്. മൊബൈല്‍ പോണിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗമാണ് കേരളത്തിലെ ബലാത്സംഗ നിരക്കുകളുടെ എണ്ണം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. അതേസമയം 2019ലെ എട്ടു മാസത്തെ കണക്കനുസരിച്ച്‌ ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ്. 1601 ബലാത്സംഗ കേസുകളാണ് കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത്. വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 67 ബലാത്സംഗ കേസുകളാണ് വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസുകളുടെ എണ്ണം മൂന്നിരട്ടി ആകുക ആയിരുന്നു. കുട്ടികള്‍ക്കെതിരായ ബലാത്സംഗ കേസുകള്‍ വര്‍ദ്ധിച്ചത് അഞ്ചിരട്ടിയുമാണ്. 2009ല്‍ 554 ബലാത്സംഗ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2109ന്റെ എട്ട് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും അത് 1537 കേസുകളായി വര്‍ദ്ധിക്കുക ആയിരുന്നു. 2009-554, 2010-617, 2011-1132, 2012-1019, 2013-1221, 2014-1347, 2015-1256, 2016-1656, 2017-2003, 2018-2105, 2019-1,537 (ഓഗസ്റ്റ് വരെ)

2019 ഓഗസ്റ്റ് വരെയുള്ള കണക്ക്

തിരുവനന്തപുരം 211, കൊല്ലം 131, പത്തനംതിട്ട 68, ആലപ്പുഴ 78, കോട്ടയം 81, ഇടുക്കി 71, എറണാകുളം 1601, തൃശ്ശൂര്‍ 137, പാലക്കാട് 116, മലപ്പുറം 150, കോഴിക്കോട് 119, വയനാട് 67, കണ്ണൂര്‍ 72, കാസര്‍കോട് 70, റെയില്‍വേ 3