ഒഡീഷയിലെ ജാജ്പൂരില്‍ ബലാത്സംഗം ചെറുക്കാന്‍ പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി

കൂട്ടബലാത്സംഗം ചെറക്കാന്‍ കഴിയാതെ പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. ഒഡീഷയിലെ കിയോണ്‍ജാര്‍ സ്വദേശിയാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി. ഞായറാഴ്ച രാത്രിയോടെ സഹോദരനൊപ്പം പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് പോയതാണ്. പെണ്‍കുട്ടിയും സഹോദരനം ബസില്‍ ജാജ്പുരില്‍ എത്തിപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു.

മഴനനയാതെ അടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തിലേക്ക് കയറിനില്‍ക്കുവാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഹോദരനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ പ്രതികളായ അഞ്ച് പേര്‍ ശ്രമിക്കുകയായിരുന്നൂ.

Loading...

എന്നാല്‍ പെണ്‍കുട്ടി പീഡന ശ്രമത്തില്‍ നിന്ന് രക്ഷപെട്ട് ഒടി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടുകയായിരുന്നു. സഹോദരന്റെ നിലവിളികേട്ട് എത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. എന്നാല്‍ പ്രതികള്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ടു. പോലീസ് പ്രതികള്‍ക്കായി അന്വേഷണം നടത്തുകയാണ്.