വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകന്‍ അറസ്റ്റില്‍

വര്‍ക്കല: വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കാമുകന്‍ പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവ് അറസ്റ്റിൽ. വര്‍ക്കല മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംഗ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബാണ് (23) അറസ്റ്റിലായത്.

വര്‍ക്കല സ്വദേശിനിയായ യുവതിയെയെയാണ് കാമുകന്‍ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് കയറ്റാഫീസ് ജംഗ്ഷനു സമീപത്തുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രിയില്‍ യുവതിയെ വീടിനു സമീപത്തെത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. കയറ്റാഫീസ് ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Loading...

കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം അടുത്ത ദിവസം തന്നെ നടന്നെങ്കിലും സംഭവം യുവതി ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.