ഏഴാം ക്ലാസുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കുടുംബ സുഹൃത്ത് പിടിയില്‍

Loading...

മലപ്പുറം: രക്ഷിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി ഏഴാം ക്ലാസുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശി സുധീഷാണ് പൊലീസിന്റെ പിടിയിലായത്. അധ്യാപകരോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെതുടര്‍ന്നാണ് പീഡനകഥ പുറം ലോകം അറിയുന്നതും പ്രതി പിടിയിലാകുന്നതും. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ ഇയാള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പഠനക്കാര്യത്തില്‍ പുറകോട്ട് പോയതിനെക്കുറിച്ച് കുട്ടിയോട് അധ്യാപകര്‍ ചോദിച്ച സമയത്താണ് പെണ്‍കുട്ടി പീഡനവിവരം അധ്യാപകരോട് പറഞ്ഞത്.

വിവരം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അധ്യാപകര്‍ നല്‍കിയ പരാതിയില്‍ വളാഞ്ചേരി സിഐ കെ എം സുധീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Loading...