പീഡനക്കേസില്‍ പ്രതിയായ സിവിക് ചന്ദ്രന്‍ കേരളം വിട്ടെന്ന് പോലീസ്

കോഴിക്കോട്/ പീഡനക്കേസില്‍ പ്രതിയായ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ കേരളം വിട്ടെന്ന് പോലീസ്. സിവിക് ചന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പോലീസ് പറയുന്നു. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് പോലീസ്.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിനെതിരായ ആതിക്രമം
എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. യുവ എഴത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് കൊയിലാണ്ടി പോലീസ് സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്.

Loading...

കേസില്‍ സിവിക് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഇത് സംബന്ധിച്ച് പരാതി നല്‍കി. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഏപ്രില്‍ 17നാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്.