ഡെല്‍ഹിയില്‍ വിദേശവനിതയെയും, യു.പിയില്‍ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ലൈംഗീക അതിക്രമങ്ങള്‍ക്കുള്ള ശിക്ഷകള്‍ ഇന്ത്യയില്‍ ശക്തമായി തുടരുമ്പോഴും പീഡനങ്ങള്‍ക്ക് ഒരു കുറവുമില്ല. രണ്ട് ബലാത്സംഗ കേസുകള്‍. ഒന്ന് ഡെല്‍ഹിയിലും മറ്റൊന്ന് ഉത്തര്‍ പ്രദേശിലും. രണ്ടും കൂട്ട ബലാത്സംഗം.

 

Loading...

ഡെല്‍ഹി പീഡനം:

ഡെല്‍ഹിയില്‍ വിദേശ വനിത കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ രണ്ടു പേര്‍ പോലീസ്‌ പിടിയില്‍. നേപ്പാള്‍ സ്വദേശിയായ 22 വയസുകാരിയാണു പീഡനത്തിനിരയായത്‌. യുവതിയുടെ കാമുകന്റെ സുഹൃത്തുക്കളാണ്‌ അറസ്റ്റിലായിരിക്കുന്നത്‌. കാമുകന്റെ ഒത്താശയോടെയായിരുന്നു പീഡനം. ഡല്‍ഹി കരാവാള്‍ നഗറില്‍ കാമുകന്‍ ദേവേന്ദര്‍ക്കൊപ്പമാണു യുവതി കഴിഞ്ഞിരുന്നത്‌. തിങ്കളാഴ്‌ച രാത്രിയില്‍ ഡല്‍ഹി ധ്വാര്‍ക നോര്‍ത്ത്‌ പോലീസ്‌ സ്റ്റേഷനു സമീപം ഫ്‌ളാറ്റില്‍ യുവതിയുമായെത്തിയ ദേവേന്ദര്‍ ഇവരെ സുഹൃത്തുക്കള്‍ക്കു കാഴ്‌ചവയ്ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് പീഡനം:

ലക്‌നോ: യുപിയില്‍ യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗത്തിനിരയാക്കി. തിങ്കളാഴ്‌ചയായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവ്‌ ജോലിക്കു പോയ സമയത്തു വീട്ടില്‍ അതിക്രമിച്ചു കടന്ന മൂന്നുപേരാണു യുവതിയെ മാനഭംഗപ്പെടുത്തിയത്‌. തോക്കു ചൂണ്ടി കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രദേശവാസികളായ ഷൌക്കീന്‍, യൂസഫ്‌, നഫീസ്‌ എന്നിവരാണു സംഭവത്തിനു പിന്നിലെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും പോലീസ്‌ പറഞ്ഞു