കുളിക്കുന്നതിന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാംത്സംഗം… പിന്നീട് വീഡിയോ കൂട്ടുകാര്‍ക്ക് കൈമാറി; വെളിപ്പെടുത്തലുമായി യുവതി

രാജസ്ഥാനിലെ ഝുന്‍ഝുനുവിലാണ് ഒരു വ്യത്യസ്തമായ പീഡനം അരങ്ങേറിയത്. കുളിക്കുന്നതിനിടെ പകര്‍ത്തിയ നഗ്ന ദ്യശ്യങ്ങള്‍ കാട്ടി യുവതിയെ അഞ്ചുമാസമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട്‌പേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഒളിവിലാണ്. അഞ്ച് മാസം മുന്‍പാണ് സംഭവം. കുളിക്കുന്നതിനിടെ യുവതിയുടെ വീഡിയോ പകര്‍ത്തിയ മനീഷ് എന്ന യുവാവ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

വിവാഹിതയായ യുവതിയെ അഞ്ചുമാസത്തോളം പീഡിപ്പിച്ചശേഷം ഇയാള്‍ വീഡിയോ സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
30കാരിയായ യുവതിയാണ് പരാതി സമര്‍പ്പിച്ചത്. മനീഷ് സുഹൃത്തുക്കളായ സുരേഷ്, ജിത്തു എന്നിവര്‍ക്കാണ് വീഡിയോ കൈമാറിയത്. ഇരുവരും ഈ വീഡിയോ കാട്ടി പലദിവസങ്ങളിലായി വീണ്ടും യുവതിയെ മാനഭംഗപ്പെടുത്തി. അതിനുശേഷം ഇവര്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Loading...