Kerala News Top Stories

ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്ത മലയാളി യുവതി അമ്മയായി… അപൂര്‍വങ്ങളില്‍ അപൂര്‍വ്വം

ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്ത മലയാളി യുവതി അമ്മയായി. 32കാരിയായ റാണിയാണ് അപൂര്‍വ്വ ചികിത്സയിലൂടെ അമ്മയായത്. ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരുടെ ഗര്‍ഭപാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്തത്.

വയറ്റിനുള്ളിലെ തൊലിക്കടിയില്‍ സംരക്ഷിച്ച വലത് അണ്ഡാശയത്തില്‍ അണ്ഡം ശേഖരിച്ചായിരുന്നു ചികിത്സ. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ശ്രമം വിജയം കാണുന്നത്.

ചെന്നൈയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടി പിറന്നത്. 2014ലാണ് റാണിക്ക് ക്യാന്‍സര്‍ കണ്ടെത്തിയത്. ഗര്‍ഭപ്രാത്രവും ഇടത് അണ്ഡാശയവും നീക്കം ചെയ്താണ് അവര്‍ രോഗത്തെ അതിജീവിച്ചത്. അസുഖം പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലായി രക്തയോട്ടം തടസപ്പെടാതെ തന്നെ വലത് അണ്ഡാശയം വയറ്റിനുള്ളിലെ തൊലിക്കടിയിലേക്ക് മാറ്റി.

കാന്‍സറിന് ചികിത്സ നല്‍കിയ കൊച്ചിയിലെ ഡോ.ചിത്രതാരയാണ് ചെന്നൈയിലെ ഫേര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റ് ഡോക്ടര്‍ പ്രിയ സെല്‍വരാജിന്റെ അടുത്തേക്ക് 2016ല്‍ റാണിയെ അയക്കുന്നത്.

തൊലിക്കടിയില്‍ നിന്നും അണ്ഡം ശേഖരിക്കുക എന്നതായിരുന്നു വെല്ലുവിളി. മൂന്ന് വര്‍ഷം നീണ്ട ചികിത്സ വിജയം കണ്ടു. ശേഖരിച്ച അണ്ഡവും ബീജവും വാടക ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിച്ചു.

ക്യാന്‍സറിനെ തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്തപ്പോള്‍ ആരോഗ്യമുള്ള വലത് അണ്ഡാശയം സംരക്ഷിക്കാന്‍ ഡോ.ചിത്രതാര കാണിച്ച കരുതലാണ് റാണിയെ അമ്മയാക്കിയത്.

Related posts

സിലിക്കൻ വാലി ട്രംപിനെതിരെ; യുദ്ധം കനക്കുന്നു

Sebastian Antony

ഇന്ത്യാക്കാരന്‍ ലോകത്തില്‍ ആദ്യമായി സ്വന്തശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ കണ്ടുപിടിച്ചു

subeditor

അമിര്‍ഖാന്‍ വീണ്ടും വിവാദത്തില്‍,ഭാര്യയുമായുള്ളപ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തതിനു പിന്നാലെ പടക്കത്തിനു തീ കൊളുത്താന്‍ പോയി

സഞ്ചാരികള്‍ക്ക് പ്രിയം കേരളം തന്നെ

subeditor

മഅദ്നി കേരളത്തിലേക്ക്. ജാമ്യവ്യവസ്ഥ ഇളവു ചെയ്തു

subeditor

‘ഭയത്തോടെയാണ് ജിവിക്കുന്നത്, ഈ മണ്ഡലകാലത്ത് മലകയറാനില്ല’: ബിന്ദു തങ്കം

subeditor10

‘മുസ്ലീമല്ലെന്ന് വിളിച്ചുപറഞ്ഞിട്ടും ലൈംഗികമായി ആക്രമിക്കപ്പെട്ടു, അദ്വാനിയോട് പരാതിപ്പെട്ടപ്പോള്‍ മധുരം കഴിക്കാന്‍ പറഞ്ഞു’;ബാബ്റി മസ്ജിദ് ധ്വംസനത്തിന് ദൃക്സാക്ഷിയായ മാധ്യമപ്രവര്‍ത്തക തുറന്നു പറച്ചില്‍

കമല്‍ ഹസന് നേരെ ചീമുട്ടയേറും കല്ലേറും, പ്രചരണ പരിപാടികള്‍ വേണ്ടെന്ന് പോലീസ്

subeditor10

ബാധ ഒഴിപ്പിക്കുന്ന ചടങ്ങിൽ ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ രണ്ട് ക്യാബിനറ്റ് മന്ത്രിമാർ ;വീഡിയോ സോഷ്യൽ മീഡിയയിൽ

നിരപരാധിയെന്ന് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് ബിഷപ്പ്

ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം: ഏഴുപേര്‍ പിടിയില്‍

subeditor

6വയസുകാരി 20 തവണ ഓപ്പറേഷന്‌ വിധേയമായി,എങ്കിലും അവളുടെ ആഗ്രഹം ചിയർ ഗേൾ ലീഡർ

subeditor