ഹിന്ദു പെണ്‍കുട്ടിയുടെ മൃതദേഹം രാമനാമം ചൊല്ലി സംസ്‌കരിച്ച് ഇസ്ലാം വിശ്വാസികള്‍

ഒരു മതസൗഹാര്‍ദ്ദ വാര്‍ത്തയാണ് വാരണാസിയില്‍ നിന്നും പുറത്തു വരുന്നത്.
ഹിന്ദുമതവിശ്വാസിയായ പെണ്‍കുട്ടിയെ സംസ്‌കരിക്കാന്‍ ഇസ്‌ലാം മതവിശ്വാസികള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു.

മലേറിയ ബാധിച്ചു മരിച്ച ഹിന്ദുമതവിശ്വാസിയായ പെണ്‍കുട്ടിയെ സംസ്‌കരിക്കാനാണ് ഇസ്ലാം മതവിശ്വാസികള്‍ മുന്നിട്ടിറങ്ങിയത്. ഞായറാഴ്ചയായിരുന്നു സംഭവം.

Loading...

മരണവാര്‍ത്തയറിഞ്ഞെത്തിയ സമീപപ്രദേശത്തുള്ള ഇസ്‌ലാം മത വിശ്വാസികള്‍ കുട്ടിയെ സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

മൃതദേഹം ചുമന്നുകൊണ്ടുപോകുകയും, അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പെണ്‍കുട്ടിയുടെ സഹോദരനെ സഹായിക്കുകയും രാമനാമം ജപിച്ചതും ഉള്‍പ്പെടെ ഇവര്‍ ചെയ്തു. കൂടാതെ കുടുംബത്തിന് ഇവര്‍ ധനസഹായവും നല്‍കി.