വയസ്സ് 40, പ്രസവിച്ചത് 44 കുട്ടികളെ… ഇനി മതിയെന്ന് അധികൃതരുടെ വിലക്ക്

ലണ്ടന്‍ : നാല്‍പത് വയസിനുള്ളില്‍ 44 പ്രസവം.. ചിരിച്ചു തള്ളെണ്ട….ഇത് കെട്ടുകഥയൊന്നുമല്ല, യഥാര്‍ത്ഥ സംഭവം തന്നെയാണ്.

മറിയം നബാതാന്‍സിയെന്ന ഉഗാണ്ടന്‍ സ്വദേശിയായ വീട്ടമ്മയാണ് പ്രസവത്തില്‍ റെക്കോര്‍ഡുണ്ടാക്കിയത്. മറിയത്തിന്റെ പ്രസവം ഇങ്ങനെ നീണ്ടു പോയതോടെ ഇവര്‍ക്ക് പ്രസവ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍.

Loading...

വിലക്ക് ലംഘിക്കുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മറിയത്തോട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് പ്രസവത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

ലോകത്ത് പ്രസവിക്കാന്‍ ഏറ്റവുമധികം കഴിവുള്ള സ്ത്രീ എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മറിയയ്ക്ക് നല്‍കുന്ന വിശേഷണം. നാല്‍പ്പത്തിനാലു കുട്ടികളെ പ്രസവിച്ചെങ്കിലും ഇപ്പോള്‍ മുപ്പത്തിയെട്ടു പേര്‍ മാത്രമാണ് ജീവനോടെയുള്ളത്.

പന്ത്രണ്ടാം വയസില്‍ വയസറിയിച്ച ഉടനായിരുന്നു മറിയയെ വിവാഹം കഴിച്ചയച്ചത്. ഒരു വര്‍ഷമായപ്പോള്‍ ആദ്യത്തെ പ്രസവം നടന്നു. ഇതില്‍ ഇരട്ടക്കുട്ടികളായിരുന്നു ഉണ്ടായത്. തുടര്‍ന്ന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത പ്രസവത്തില്‍ മൂന്നു കുട്ടികള്‍. രണ്ടുവര്‍ഷത്തിനു ശേഷം നടന്ന മൂന്നാമത്തെ പ്രസവത്തില്‍ നാല് കുട്ടികള്‍ ജനിച്ചു.

2016-ലായിരുന്നു അവസാന പ്രസവം. ഒരു പ്രസവത്തില്‍ മൂന്നു കുട്ടികള്‍ വീതം നാലു പ്രാവശ്യവും, നാലു കുട്ടികള്‍ വീതം മൂന്നു പ്രാവശ്യവും നാലു പ്രാവശ്യം ഇരട്ടകളും ജനിച്ചിട്ടുണ്ട്. മറിയയുടെ ഭര്‍ത്താവ് ഇപ്പോള്‍ അവര്‍ക്കൊപ്പമില്ല. മക്കളെ പുലര്‍ത്താന്‍ എന്തു ജോലി ചെയ്യാനും മറിയ തയ്യാറാണ്.

മക്കള്‍ക്ക് സാധാരണ കുട്ടികളെപ്പോലെ വിദ്യാഭ്യാസവും ആഹാരവും ഒക്കെ നല്‍കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. പക്ഷേ, ഇങ്ങനെ എത്രനാള്‍ മുന്നോട്ടുപോകുമെന്നറിയില്ല. കാര്യമായ ഒരു സഹായവും എങ്ങു നിന്നും ലഭിക്കുന്നില്ലെന്നും മറിയ കൂട്ടിച്ചേര്‍ത്തു.