മാതാപിതാക്കൾ അറിയാത്ത പ്രണയിക്കില്ല ,പ്രണയദിനത്തില്‍ വ്യത്യസ്ത പ്രതിജ്ഞയുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

സൂറത്ത്: വരുന്ന പ്രണയദിനത്തില്‍ വ്യത്യസ്തമായൊരു പ്രതിജ്ഞയ്ക്ക് തുടക്കം കുറിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. തങ്ങളെ വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളുടെ അനുമതിയോ സമ്മതമോ ഇല്ലാതെ പ്രണയ വിവാഹങ്ങള്‍ കഴിക്കില്ലെന്ന പ്രതിജ്ഞയാണ് ഗുജറാത്തിലെ വിദ്യാര്‍ത്ഥികളെടുക്കുന്നത്.

സൂറത്തിലെ 12 സ്‌കൂളില്‍ നിന്നും ഏകദേശം 10,000 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുക. മതാപിതാക്കളുടെ സമ്മത പ്രകാരം മാത്രമേ വിവാഹം കഴിക്കുള്ളുവെന്ന പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ ചൊല്ലും.

Loading...

അടുത്തിടെയായി അനേകം യുവാക്കള്‍. പ്രണയത്തിലാവുകയും വിവാഹിതരാകാന്‍ വീട്ടുകാരുടെ സമ്മതമില്ലാതെ തീരുമാനമെടുക്കുകയും ചെയ്യുന്നു. പലരും വീടുകളില്‍ നിന്ന് ഒളിച്ചോടിയാണ് വിവാഹിതരാകുന്നത്.

എന്നാല്‍ അത്തരം ബന്ധങ്ങള്‍ ചുരുങ്ങിയ കാലത്തേക്ക് മാറുന്നു. ജീവിതത്തിന്റെ അത്തരമൊരു വലിയ തീരുമാനമെടുക്കുമ്പോള്‍ മാതാപിതാക്കളുടെ മാര്‍ഗനിര്‍ദേശത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ എത്തിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം- സംഘാടകര്‍ പറയുന്നു.

സൂറത്തിലെ പ്രധാന സ്‌കൂളുകളായ സന്‍സാര്‍ഭാരതി, പ്രെസിഡന്‍സി ഹൈസ്‌കൂള്‍, സാന്‍സ്‌കര്‍കുഞ്ച് ഗ്യാന്‍പിത്ത്, സ്വാമിനാരായണ്‍ എം.വി വിദ്യാലയ, സണ്‍ ഗ്രേസ് വിദ്യാലയ,നവചേത്ന വിദ്യാലയ, ജ്ഞാന്‍ ഗംഗ വിദ്യാലയ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.