കേരളത്തിലെ ഐഎസ് തലവൻ കാസർ കോഡ് സ്വദേശി അബ്ദുൾ റാഷിദ്

കൊച്ചി: കാസർകോഡ് സ്വദേശി റാഷിദാണ് കേരളത്തിലെ ഐഎസിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിനുള്ള ചുമതലയെന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചത്.

ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറിലുള്ള കാസര്‍കോട് പടന്ന സ്വദേശി അബ്ദുള്‍ റാഷിദ് കേരളത്തില്‍ നിന്നും നിരവധി യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ റാഷിദ് പദ്ധതിയിട്ടിരുന്നതായും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഷജീര്‍ അബ്ദുള്ള കൊല്ലപ്പെട്ടതിന് ശേഷമാണ് റാഷിദ് സംസ്ഥാനത്തിന്‍റെ നേതൃത്വം ഏറ്റെടുത്തത്.

Loading...

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത ബാസില്‍ ഷിഹാബിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേരളത്തിലെ ഐഎസിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഐഎസുസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി ബാസില്‍ ഷിഹാബ്, കോയമ്ബത്തൂര്‍ ഉക്കടം സ്വദേശി ആസാദ് നഗറില്‍ മുഹമ്മദ് അബ്ദുള്ള, കോട്ടൈപുത്തൂരില്‍ അബ്ദുറഹിമാന്‍ എന്നിവരാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്.