രാഷ്ട്രപതിഭവന്‍ മാര്‍ച്ച്; രാഹുല്‍ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു

Rahul_Gandhi..
Rahul_Gandhi..

ന്യൂഡല്‍ഹി/ ജിഎസ്ടി വര്‍ധനില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. അവശ്യസാധനങ്ങളുടെ ജിഎസ്ടി വര്‍ധനവില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

വിജയ്ചൗക്കില്‍ ഇരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് പോലീസ് നടപടി. ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്നവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Loading...

കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ് എന്നിവരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. എഐസിസി ആസ്ഥാനത്ത് ധര്‍ണ ഇരുന്നവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.