കട്ടപ്പന: കട്ടപ്പനയിൽ പ്രയാപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച റേഷൻകട ഉടമ അറസ്റ്റിലായി. പന്ത്രണ്ടുവയസ്സുകാരിയായ പെൺകുട്ടിയ പീഡിപ്പിക്കാൻ ശ്രമിച്ച വാഴവര പള്ളി നിരപ്പേൽ കല്ലു വച്ചേൽ സാബുവാണ് പിടിയിലായത്.പള്ളി നിരപ്പേൽ റേഷൻ കട നടത്തുന്ന പ്രതി ആഗസ്റ്റിലാണ് അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ സ്ഥലത്തില്ലായിരുന്ന സമയം നോക്കി രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കുതറി മാറി പിതൃസഹോദരിയുടെ മുറിയിലേക്ക് കയറിയതോടെയാണ് കൂടുതൽ അത്യാഹിതം സംഭവിക്കാതിരുന്നത്. ഇതിന് ശേഷം ഡൽഹി ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയിരുന്നു പ്രതി.
Loading...