റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി

കേരളത്തില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ ഒന്‍പതുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഒരു മണിക്കൂര്‍ ഉച്ചയ്ക്ക് അടച്ചിടും. പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും റേഷന്‍ കടകള്‍ തുറക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കൂടാതെ സംസ്ഥാനത്തെ എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്‌ 15കിലോ അരിയും അവശ്യ സാധനങ്ങളും ഉള്‍പ്പെടെയുള്ള സൗജന്യഭക്ഷ്യകിറ്റ് വിതരണം ചെയ്യും. ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്കും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Loading...

സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതേ സമയം രാജ്യത്ത സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരൂമാനം.