കൊവിഡിൽ പ്രതിസന്ധിയിലായ മലയാളികൾക്ക് സഹായഹസ്തവുമായി ആര്‍.പി ഗ്രൂപ്പ് ചെയര്‍മാൻ രവി പിള്ള. കൊവിഡിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങാകാൻ നോര്‍ക്ക് റൂട്ട്സിലൂടെ 5 കോടി രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹം നൽകുക. വാത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും പെണ്‍കുട്ടികളുടെ വിവാഹത്തിനും ചികിത്സ ആവശ്യങ്ങള്‍ക്കും വിധവകള്‍ക്കുമായി 10 കോടി രൂപ ആര്‍.പി ഫൗണ്ടേഷനിലൂടെയും വിതരണം ചെയ്യുമെന്നും കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 85 കോടി രൂപയിലേറെ ആര്‍.പി ഫൗണ്ടേഷന്‍ ചെലവഴിച്ചതായും രവി പിള്ള വ്യക്തമാക്കി.
‘ആഗോളതലത്തില്‍ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ് മേഖലയുടെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്ത കോവിഡ് മഹാമാരി പ്രവാസികള്‍ ഉള്‍പ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴില്‍ നഷ്ടത്തിനും ഇടയാക്കി’, രവി പിള്ള പറഞ്ഞു.‘മാതാപിതാക്കള്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ നേരിട്ടും ആര്‍.പി ഫൗണ്ടേഷന്‍ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ ദുരിത കാലത്ത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവര്‍ക്കൊരു കൈത്താങ്ങാകാനും നമുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവര്‍ക്ക് താങ്ങും തണലുമാകാന്‍ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യമായി കരുതുന്നു’, രവി പിള്ള കൂട്ടിച്ചേര്‍ത്തു.