കൊറോണ: ആര്‍ബിഐ പലിശനിരക്കുകള്‍ കുറച്ചു, വാഹന വായ്പ നിരക്കും കുറയും

കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസവുമായി റിസര്‍വ് ബാങ്ക്. പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചു. പലിശ നിരക്കുകള്‍ കുറച്ചുകൊണ്ടാണ് ആര്‍ബിഐ എത്തിയത്. 0.75 ശതമാനം കുറച്ച് 4.4 ശതമാനം ആക്കി. ഭവന, വാഹന വായ്പകളും കുറച്ചിട്ടുണ്ട്.

കൂടാതെ എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതോടെ ജോലിയില്ലാതെ വീടുകളിലിരിക്കുന്നവര്‍ക്ക് ആശ്വാസമായി. കൊറോണ പ്രതിസന്ധിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണമായതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കും. കൊറോണ വ്യാപനം മൊത്ത ഉത്പാദനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...