ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്: റീപോ നിരക്ക് 0.40 ശതമാനം കുറച്ചു

മുംബൈ: റീപോ നിരക്ക് 0.40 ശതമാനം കുറച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ്. ഇതോടെ റീപോ നിരക്ക് 4 ശതമാനമായി. റിവേഴ്സ് റീപോ നിരക്ക് 3.35 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. റിവേഴ്സ് റീപ്പോ നിരക്ക് 3.35 ശതമാനമാണ് . ഇത് രണ്ടാം തവണയാണ് കൊവിഡ് പ്രതിസന്ധിക്കിടെ റീപോ നിരക്ക് കുറക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റിസർവ്വ് ബാങ്ക് ​ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞു.

വായ്പ മോറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നും പ്രതിബന്ധങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. ആ ശേഷിയിൽ വിശ്വാസം അർപ്പിക്കണമെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. പണലഭ്യത ഉറപ്പുവരുത്താനും നടപടി ഉണ്ടാകും.

Loading...

‌വായ്പാ മൊറട്ടോറിയം മൂന്നുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. മൊറൊട്ടോറിയം കാലയളവിലെ പലിശ അടക്കുന്നതിലും ഇളവ് നൽകിയിട്ടുണ്ട്. പലിശ ഒരുമിച്ച് അടയ്ക്കേണ്ടതില്ല, തവണകളായി അടച്ചാൽ മതി. ജിഡിപി വളർച്ചാനിരക്കിൽ കുറവ് വരും. 2020-21 സാമ്പത്തിക വർഷം വളർച്ചാ നിരക്ക് പൂജ്യത്തിൽ താഴെ ആകും. വ്യവസായ ഉത്പാദന മേഖലയിലും ഇടിവുണ്ടാകും. നാണയപെരുപ്പം 4 ശതമാനത്തിൽ താഴെ എത്തും. ജൂ​ണി​ലാ​യി​രു​ന്നു പ​ണ​വാ​യ്പ ന​യ​യോ​ഗം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തെ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.