എച്ച്.ഐ.വി ബാധിച്ചിട്ടും ഡോക്ടര്‍മാര്‍ അത് മറച്ചുവച്ചു ; സംഭവം മന്ത്രിയെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഒരിക്കലും ഫോണ്‍ എടുത്തില്ല

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ രക്താബുര്‍ദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആര്‍സിസിയിലെ ചികിത്സയ്ക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കട്ടിയുടെ അച്ഛന്റേതാണ് വെളിപ്പെടുത്തല്‍. തന്റെ മകള്‍ ഡോക്ടര്‍മാര്‍ക്കിടയിലെ ക്രിമിനലുകളുടെ ഗൂഢതന്ത്രത്തിന്റെ ഇരയാണെന്നും എച്ച്‌ഐവി ബാധ തിരിച്ചറിഞ്ഞിട്ടും ചികിത്സ നല്‍കിയില്ലെന്നും ആര്‍സിസിയില്‍ ചികിത്സക്കിടെ മരണപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍.

എച്ച്‌ഐവി ഉള്ളയാളിന്റെ രക്തം കുട്ടിക്ക് നല്‍കിയതായും സ്ഥിതീകരിച്ചു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. 45 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നല്‍കിയിരുന്നു. രക്തദാനം വിന്‍ഡോപീരിഡിലായിരുന്നിരിക്കാം. ഇതാകാം രോഗബാധ കണ്ടെത്താതിരുന്നതെന്നാണ് ഔദ്യോഗി സ്ഥിതീകരിച്ചിരിക്കുന്നത്.

മരണപ്പെട്ട പെണ്‍കുട്ടി ആലപ്പുഴ സ്വദേശിയായ രക്തത്തില്‍ നിന്ന് കുട്ടിക്ക് എച്ച്.ഐ.വി പകര്‍ന്നതെന്നാരോപിച്ച് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്ത കുട്ടിയെ കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍.സി.സിയില്‍ എത്തിച്ചത്. പിന്നീട് നടന്ന രക്തമാറ്റത്തിന് ശേഷം കുട്ടിക്ക് എച്ച്.ഐ.വി ബാധയാണെന്ന സംശയമുണ്ടാവുകയും ചെയ്തു.

സംഭവം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്ത് വിവാദമായതോടെ കുട്ടിയെ ചെന്നൈയില്‍ ചികിത്സയ്ക്കാ അയക്കുകയും അവിടെ നിന്നും കട്ടിയ റിസള്‍ട്ടില്‍ കുട്ടിക്ക് എച്ച്.ഐ.വി. യില്ലെന്ന് അച്ഛനെ പറഞ്ഞു വിശവസിപ്പിക്കുകയും  ഈ റിപ്പോര്‍ട്ടില്‍ കുഴപ്പമൊന്നുമില്ലെന്നും ഇനി ഡല്‍ഹിയില്‍ നിന്നും ഒരു റിപ്പോര്‍ട്ടു കൂടി വരാനുണ്ടെന്നും അതുകഴിഞ്ഞ് ബാക്കികാര്യങ്ങള്‍ സ്ഥിരീകരിക്കാമെന്നായിരുന്നുമായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം .

എന്നാല്‍ സംശയം തോന്നിയ പിതാവ് ഡോക്ടര്‍മാരെ നിരന്തരം ബന്ധപ്പെട്ടെങ്കിലും റിപ്പോര്‍ട്ടിനെ കുറിച്ചു വ്യക്തമായ പ്രതികരണം നല്‍ക്കാന്‍ ആരും തയ്യാറായില്ല. സംഭവം മന്ത്രിയെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഒരിക്കലും ഫോണ്‍ എടുത്തില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. നേരിട്ട് കണ്ട് വിവരം ധരിപ്പിച്ചപ്പോള്‍ ഞാനും ആറിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. മകള്‍ക്ക് എച്ച്.ഐ.വി ബാധിച്ചിട്ടും ഡോക്ടര്‍മാര്‍ തന്നില്‍നിന്നും അത് മറച്ചുവച്ചു എന്നും പിതാവ് പറഞ്ഞു.

അതേസമയം കുട്ടിയ്ക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചകളൊന്നും വന്നിട്ടില്ലെന്നായിരുന്നു ആര്‍.സി.സി അധികൃതര്‍ പറഞ്ഞത്. വിന്‍ഡോ പിരീഡില്‍ രക്തം സ്വീകരിച്ചതാവാം രോഗമുണ്ടെന്നുള്ള സംശയത്തിന് ഇടയാക്കിയതെന്നും ഈ സാഹചര്യത്തില്‍ വൈറസ് ബാധ കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Top