വീണ്ടും ഞെട്ടിച്ച് പായല്‍, ആര്‍ഡിഎക്‌സ് ലൗ ട്രെയിലര്‍

ആര്‍എക്‌സ് 100 എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഹോട്ട് നായിക പായല്‍ രജ്പുത്തിന്റെ പുതിയ തെലുങ്ക് ചിത്രം ആര്‍ഡിഎക്‌സ് ലവ് ഒരുങ്ങുകയാണ്. പുതിയ ചിത്രത്തിലും അതീവ ഗ്ലാമറസായാണ് നടി എത്തുന്നത്. മേനീപ്രദര്‍ശനത്താലും അശ്ലീല സംഭാഷണങ്ങളാലും വിവാദമായ ടീസറിന് പിന്നാലെ ചിത്രത്തിന്റെ ട്രെയിലറും എത്തിയിരിക്കുകയാണ്. ട്രെയിലറില്‍ ഗ്ലാമര്‍ രംഗങ്ങള്‍ കുറച്ച് താരത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് കൂടുതല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തെലുങ്ക് സംവിധായകന്‍ ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിട്ടുള്ളത്. മേനി പ്രദര്‍ശനവും ലിപ്‌ലോക്കു രംഗങ്ങളും നിരവധിയുള്ള ചിത്രമായിരുന്നു ആര്‍എക്‌സ് 100. ഇതിന് തുടര്‍ച്ചയായിരിക്കും ആര്‍ഡിഎക്‌സ് ലവ് എന്നും സൂചനയുണ്ട്.

Loading...

ആര്‍എക്‌സ് 100ലെ ചില ചൂടന്‍ രംഗങ്ങള്‍ ഏറെ വിവാദങ്ങളും ഉയര്‍ത്തിയിരുന്നു. പക്ഷേ ഇക്കുറിയും അണിയറപ്രവര്‍ത്തകര്‍ ഹോട്ട് രംഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ‘ആര്‍എക്‌സ് 100’ തെലുങ്കില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. പഞ്ചാബി നടിയായ പായല്‍ ഐറ്റം ഗാനരംഗങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തമിഴ് സിനിമകളിലുള്‍പ്പെടെ ഐറ്റം ഗാനരംഗങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. അടുത്തിടെ കാസ്റ്റിങ് കൗച്ച് വിവാദത്തില്‍ പായലിന്റെ തുറന്നുപറച്ചില്‍ ഏറെ ശ്രദ്ധ നേടിയിരുന്നതാണ്.