സിപിഎം തയ്യാറായാല്‍ കേരളത്തിലും സഹകരിക്കാമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : സിപിഎം തയ്യാറായാല്‍ കേരളത്തിലും സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. പക്ഷേ സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. അക്രമം അവസാനിപ്പിക്കണമെന്നുമാത്രമാണ് സിപിഎമ്മിനു മുന്നില്‍ വയ്ക്കാനുള്ള ഒരു ഉപാധിയെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

മുഖ്യമന്ത്രിയ്ക്ക് ബി.ജെ.പിയെ ഭയമാണ്. അതുകൊണ്ടാണ് ബി.ജെ.പിയ്‌ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തത്. നേരത്തെ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം തെരഞ്ഞെടുപ്പ് ധാരണയ്ക്ക് തീരുമാനമായിരുന്നു. ഹൈക്കമാന്റും പൊളിറ്റ്ബ്യൂറോയും ഇത് സംബന്ധിച്ച് ധാരണയുമായി മുന്നോട്ടുപോകാനുള്ള അനുവാദം നല്‍കിയിരുന്നു.കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കരുതെന്ന നിര്‍ദേശത്തോടെയാണ് ബംഗാള്‍ ഘടകത്തിന് സഹകരണമാകാമെന്ന അനുമതി സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ നല്‍കിയത്.

Loading...