അന്വേഷണങ്ങള്‍ നേരിടാന്‍ തയ്യാര്‍; കത്ത് പൊലീസിനു കൊടുക്കില്ല: സരിത

തലശ്ശേരി: ഏത് അന്വേഷണത്തിനും താന്‍ തയ്യാറാണെന്നും എന്നാല്‍ കൈവശമുള്ള കത്ത് പോലീസിനെ ഏല്‍പ്പിക്കില്ലെന്നും സരിത. കത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജോസ്‌ കെ മാണിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തോട്‌ സഹകരിക്കുമെന്ന്‌ വിവാദ തട്ടിപ്പു നായിക സരിതാ എസ്‌ നായര്‍ വ്യക്‌തമാക്കി.

ജയിലില്‍ പോകുന്നതിന്‌ മുമ്പാണ്‌ മാണിയെ കണ്ടത്‌. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം മാണിയെ കണ്ടിട്ടില്ലെന്നും പറഞ്ഞു.
താന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക ആയതിനാലാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളെ കണ്ടത്‌. ബിസിനസ്‌ ആവശ്യങ്ങള്‍ക്കായിട്ടാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുമായി ബന്ധപ്പെട്ടതെന്നും പറഞ്ഞു.

Loading...

തന്റെ കുട്ടികളെ കരുതിയാണ്‌ ബാലകൃഷ്‌ണപിള്ളയെ കത്ത്‌ ഏല്‍പ്പിച്ചത്‌. പിള്ള അതു പുറത്തുവിട്ടിട്ടില്ല. പിന്നെങ്ങിനെയാണ്‌ പി സി ജോര്‍ജ്‌ജ് കത്ത്‌ പുറത്തുവിട്ടതെന്നതു ദുരൂഹമാണെന്നും പറഞ്ഞു. പി സി ജോര്‍ജ്‌ജ് പുറത്തു വിട്ടെന്ന്‌ പറയുന്ന കത്തിനെതിതേ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം ജോസ്‌ കെ മാണി പോലീസിലെ ഉന്നതരെ കണ്ടിരുന്നു.

സരിതയുടെ കത്തില്‍ അന്വേഷണമില്ല: ചെന്നിത്തല

തിരുവനന്തപുരം: സരിത എസ്‌. നായരുടെ കത്തിനെ സംബന്ധിച്ചു യാതൊരു അന്വേഷണവുമില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ജോസ്‌ കെ. മാണി നല്‍കിയ പരാതി ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുമെന്നും അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു