പോണ്‍ വീഡിയോ കണ്ട് ജീവിതത്തിലും അതു പ്രാവര്‍ത്തികമാക്കി, ലൈംഗികതയുടെ സുഖങ്ങള്‍ തേടി അക്രമാസക്ത ലൈംഗികതയിലേയ്ക്കും മൃഗീയ തൃഷ്ണകളിലേയ്ക്കും തിരിഞ്ഞ റിബേക്ക, ഇന്നു അതില്‍ നിന്നു മോചനം തേടുകയാണ്. എട്ടാം വയസ് മുതല്‍ അശ്ലീല വിഡിയോകള്‍ക്കടിമയായിരുന്നു 19കാരിയായ റിബേക്ക. ഓസ്‌ട്രേലിയന്‍ സ്വദേശിയാണ് റിബേക്ക.

ഒരിക്കലും ഞാനതു കാണാതിരുന്നെങ്കില്‍ എന്ന് ഇന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുകയാണ്. റിബേക്കയുടേതാണ് ഈ ആത്മവിലാപം. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ തന്റെ ജീവിതത്തില്‍ അന്ന് ആദ്യമായി കണ്ട ആ ദൃശ്യങ്ങള്‍ വരുത്തിയ മാറ്റം ചെറിയതൊന്നുമല്ല. എട്ടാം വയസില്‍ ഒരു സിനിമയില്‍ കണ്ട ദൃശ്യങ്ങള്‍ സമ്മാനിച്ച അനുഭൂതി തേടി നടത്തിയ അന്വേഷണങ്ങളാണ് റിബേക്ക എന്ന യുവതിയെ അശ്ലീല സാഹിത്യങ്ങള്‍ക്കും വിഡിയോകള്‍ക്കും അടിമയാക്കിയത്.

Loading...

rebecca

ലൈംഗികത തന്റെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചു. ദിവസേന നിരവധിത്തവണയാണ് ഇത്തരം വിഡിയോകള്‍ കണ്ടുകൊണ്ടിരുന്നത്. ഇതിനുവേണ്ടി ചെലവഴിച്ച സമയത്തിനു പരിധിയില്ല. ആദ്യം സാധാരണ ലൈംഗിക ബന്ധത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ കണ്ടു തുടങ്ങിയ റിബേക്ക പിന്നെ കൂടുതല്‍ വ്യത്യസ്ഥത തേടി നടത്തിയ അന്വേഷണങ്ങളില്‍ ചെന്നെത്തിയത് അക്രമാസക്ത ലൈംഗികതയിലേയ്ക്കും മൃഗീയ തൃഷ്ണകളിലേയ്ക്കുമായിരുന്നു. വയസ് 16 ആയപ്പോഴെയ്ക്ക് ഇതൊക്കെ ഏതാണ്ട് തന്റെ ജീവിതത്തിലും പ്രായോഗികമാക്കാന്‍ തുടങ്ങി. തന്റെ പങ്കാളികളോട് മൃഗീയമായി പെരുമാറുന്നതിന് ആവശ്യപ്പെട്ടു. അവര്‍ തയാറായിരുന്നതിനെക്കാള്‍ കൂടുതല്‍ തന്നില്‍ പ്രയോഗിക്കുന്നതിന് അവരെ നിര്‍ബന്ധിച്ചു. ഇതെല്ലാമായിരുന്നു താന്‍ വിഡിയോകളില്‍ കണ്ടിരുന്നത്. ഇത് ലൈംഗികതയുടെ സാധാരണ നിലയിലുള്ള സംഗതികളാണെന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ടു തന്നെ തന്റെ പങ്കാളികളാല്‍ പലപ്പോഴും താന്‍ ആക്രമിക്കപ്പെട്ടു.

ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു പതിനാറുകാരി ഒരിക്കലും ചെയ്തുകൂടാത്ത കാര്യങ്ങളാണ് താന്‍ ചെയ്തിട്ടുള്ളത്. പരസ്പര ബഹുമാനവും സ്‌നേഹവും കരുതലും വേണ്ട സമയത്ത് ചെയ്തതെല്ലാം അരുതാത്തതായിരുന്നെന്ന് അവര്‍ വിലയിരുത്തുന്നു. ഒരിക്കലും അത് കാണാതിരുന്നെങ്കില്‍ എന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതായും അവര്‍ പറയുന്നു. ഇപ്പോള്‍ 19ാം വയസില്‍ തന്റെ അശ്ലീല അടിമത്വത്തില്‍ നിന്നുള്ള മോചനത്തിനായി മനശാസ്ത്രജ്ഞരെ കാണുമ്പോള്‍ താന്‍ ആഗ്രഹിക്കുന്നത് ഒരു ദിവസമെങ്കിലം അക്രമാസക്തമല്ലാതെ, പരസ്പര ബഹുമാനത്തോടെയുള്ള ശാരീരിക ബന്ധത്തിന് തനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്നാണെന്നും ഇവര്‍ പറയുന്നു. ബഹുമാനത്തോടെയുള്ള, സ്‌നേഹനിര്‍ഭരമായ ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു.

റിബേക്കയുമായുള്ള അഭിമുഖം ഓസ്‌ട്രേലിയന്‍സ് ഓണ്‍ പോണ്‍ എന്ന പേരില്‍ എബിസി 2 ചാനലില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.