ടോംസ് കോളേജിനും പൂട്ടു വീഴുന്നു, കോളേജിന്‍റെ അഫിലിയേഷൻ റദ്ദാക്കാൻ ശുപാർശ

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത മറ്റക്കരയിലെ ടോംസ് എന്‍ജിനിയറിംഗ് കോളേജിന്‍റെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ. സ്വാശ്രയ കോളേജുകളെക്കുറിച്ച്‌ അന്വേഷിക്കുന്ന സാങ്കേതിക സര്‍വകലാശാല അധികൃതരാണ് ശുപാര്‍ശ നല്‍കിയത്.

ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. ടോംസ് എന്‍ജിനിയറിംഗ് കോളേജ് വളഞ്ഞ വഴിയിലൂടെയാണ് അംഗീകാരം നേടിയെടുത്തതെന്ന് കോളേജില്‍ അന്വേഷണം നടത്തിയ സാങ്കേതിക സര്‍വകലാശാല അധികൃതര്‍ കണ്ടെത്തിയിരുന്നു.

Loading...

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അടക്കം വിവിധ പ്രശ്നങ്ങളും സമിതി കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ വി.സി പദ്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കോളേജുകളുടെ ക്രമക്കേടുകളെ കുറിച്ച്‌ അന്വേഷിച്ചത്.