വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐ.എ.എസ്; തലശ്ശേരി സബ്കളക്ടറുടെ ഐ.എ.എസ് റദ്ദാക്കാന്‍ ശുപാര്‍ശ

തലശ്ശേരി: വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍ പല ഉന്നതിയിലെത്തുന്നവരും പെട്ടൊന്നൊരു ദിവസം കള്ളങ്ങള്‍ എല്ലാം പൊളിഞ്ഞ് സ്ഥാനങ്ങളില്‍ നിന്ന് നാണം കെട്ട് ഇറങ്ങിവന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് ഒരു ഐഎഎസുകാരന്‍ തന്റെ ഐഎഎസ് തന്നെ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് നേടിയത് എന്ന വാര്‍ത്ത പുറത്ത് വരുന്നത്. അതോ നമ്മുടെ കേരളത്തില്‍ തലശ്ശേരി ജില്ലയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് തലശ്ശേരി സബ് കളക്ടര്‍ ഉന്നത സ്ഥാനത്ത് എത്തിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഐ.എ.എസ് നേടിയെന്ന പരാതിയെ തുടര്‍ന്ന് തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ്. പദവി റദ്ദാക്കാനാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുമുണ്ട്. ആസിഫ് കെ. യൂസഫിനെതിരെ ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടിയെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ഐ.എ.എസ്. നേടിയതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.ആസിഫിന്റെ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. അതേസമയം തന്നെ ആസിഫിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കണയന്നൂര്‍ തഹസില്‍ദാര്‍മാര്‍ക്കെതിരെ നടപടി എടുക്കാനും ഇപ്പോള്‍ നിര്‍ദേശം ഉയര്‍ന്നിരിക്കുകയാണ്.

Loading...