ആദ്യ ദിനം തന്നെ റെക്കോര്‍ഡ് നേട്ടവുമായി പുഷ്പ; ഒറ്റ ദിവസം കൊണ്ട് 71 കോടി നേട്ടം

തിയേറ്ററില്‍ റിലീസ് ചെയ്ത ആദ്യദിനം തന്നെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അല്ലു അര്‍ജുൻ ചിത്രം പുഷ്പ. മാസ്റ്ററിന്റേയും സ്‌പൈഡർമാന്റേയും റെക്കോർഡ് തകർത്തെറിഞ്ഞ് പുഷ്പ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കോവിഡ് അടച്ചിടലിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസർ എന്ന റെക്കോർഡാണ് പുഷ്പ സ്വന്തമാക്കിയിരിക്കുകയാണ്. 71 കോടിയാണ് ലോകമെമ്പാടുമുള്ള റിലീസ് കൊണ്ട് പുഷ്പ നേടിയത്.വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആന്ധ്രാപ്രദേശിൽ നിന്നും തെലുങ്കാനയിൽ നിന്നും മാത്രം പുഷ്പ 22 മുതൽ 24 കോടി വരെ നേടുമെന്നാണ് കണക്കുകൂട്ടലുകൾ.രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തുന്നത്. ഫഹദ് ഫാസിലിന്റെ വില്ലൻ വേഷമാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്..250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിച്ചത്. പി. ആർ. ഒ ആതിര ദിൽജിത്ത്.

Loading...