പ്രസവത്തില്‍ റെക്കോഡിട്ട് അമോരിക്കന്‍ ദമ്പതികള്‍.. വിവാഹം കഴിഞ്ഞ് 30 സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ പ്രസവം… സംഭവം ഇങ്ങനെ

 

വിവാഹം കഴിഞ്ഞ് കൃത്യം 30 സെക്കന്‍ഡ് കഴിഞ്ഞതോടെ നവവധു ഒരു കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് ഇത്തരം ഒരു സംഭവം നടന്നത്. നാല്‍പ്പത്തഞ്ചുകാരനായ മിഖായേല്‍ ഗല്ലാര്‍ഡോയും 44കാരിയായ മേരി മാര്‍ഗ്രറ്റുമാണ് മേരിയുടെ പ്രസവത്തിന് നിമിഷങ്ങള്‍ക്കു മുമ്ബ് വിവാഹിതരായത്. ന്യൂജഴ്സിയിലെ വെസ്റ്റ്ഫീല്‍ഡില്‍ ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചാണ് താമസം. കഴിഞ്ഞ 27നാണ് പ്രസവത്തിനായി മേരിയെ മോറിസ്ടൗണ്‍ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റ് ചെയ്തത്. തങ്ങളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പങ്കാളികള്‍ എന്നതിന് പകരം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ എന്നു തന്നെ രേഖപ്പെടുത്തണം എന്ന ആശയം ഇതിനിടെ ഇരുവരുടെയും ഉള്ളില്‍ ജനിച്ചു. ഇതിനായി ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. തങ്ങളുടെ ആഗ്രഹം ഇരുവരും ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

Loading...

മേരിയുടെയും മിഖായേലിന്റെയും ആഗ്രഹത്തിന് ആശുപത്രി അധികൃതരും പച്ചക്കൊടി കാട്ടിയതോടെ പിന്നെ കാര്യങ്ങള്‍ വളരെ പെട്ടെന്നായിരുന്നു. ഇരുവരുടെയും അടുത്ത സുഹൃുത്തുക്കളെ വിവരം അറിയിച്ചു. ആശുപത്രിയോട് ചേര്‍ന്നുള്ള പ്രാര്‍ത്ഥനാമുറിയില്‍ വിവാഹ ചടങ്ങുകള്‍ നടന്നു. ചടങ്ങുകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ മേരിക്ക് പ്രസവവേദന കലശലായി.

വിവാഹം കഴിഞ്ഞതോടെ മേരിയെ ഉടന്‍തന്നെ ലേബര്‍റൂമില്‍ പ്രവേശിപ്പിച്ചു. അടിയന്തിരമായി സിസേറിയന് വിധേയയാക്കിയ മേരി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തങ്ങള്‍ക്ക് വിവാഹസമ്മാനമായി ലഭിച്ച ആണ്‍കുഞ്ഞിന് ദമ്ബതികള്‍ മിഖായേല്‍ പ്രെസ്റ്റണ്‍ ഗല്ലാര്‍ഡോ എന്ന് പേരുമിട്ടു. കുഞ്ഞ് ജനിക്കുന്നതിന് തൊട്ടുമുമ്ബ് വിവാഹിതരാകാന്‍ കഴിഞ്ഞതിന് ആശുപത്രി അധികൃതര്‍ക്കും നഴ്സുമാര്‍ക്കും നന്ദി പറയുകയാണ് നവദമ്ബതികള്‍.