പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്സിനേഷൻ; ഇതുവരെ നൽകിയത് 2.20 കോടി ഡോസ് വാക്സീൻ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്സിനേഷൻ. മോദിയുടെ 71-ാം ജന്മദിനത്തിലാണ് റെക്കോർഡ് കൊവിഡ് വാക്സീനേഷൻ എന്ന ലക്ഷ്യം യഥാർത്ഥ്യമായത്. ഇന്ന് വൈകീട്ട് 7 മണിയോടെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചത് 2.21 കോടി ആളുകളാണ്.കോവിൻ പോർട്ടലിൽ കണക്കുകലാണിത്. കേന്ദ്രനേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങൾ മുൻകൈയ്യെടുത്ത് റെക്കോർഡ് വാക്സിനേഷനുള്ള പ്രചാരണം തുടങ്ങിയത്. ഇന്ന് രാത്രിയോടെ രണ്ടരക്കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാനാണ് കേന്ദ്രആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.

ജൂൺ മാസത്തിൽ തങ്ങളുടെ 2.47 കോടി പൗരൻമാ‍ർക്ക് വാക്സീൻ നൽകിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേ‍രെ വാക്സീൻ ചെയ്ത രാജ്യം. ഈ റെക്കോർഡ് ഇന്ന് രാത്രിയോടെ തകർക്കുകയാണ് കേന്ദ്രസർക്കാരിൻ്റെ ലക്ഷ്യം. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഒരു മിനിറ്റിൽ 42,000 പേർക്കും സെക്കൻഡിൽ 700 പേർക്കും ഇന്ത്യയിൽ വാക്സീൻ നൽകിയെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥർ പറയുന്നത്. അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം അതിവേ​ഗം വാക്സീനേഷൻ പൂ‍ർത്തിയാക്കാനാണം സർക്കാരിൻ്റെ പദ്ധതി. ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് നല്ല രീതിയിൽ വാക്സീനേഷൻ പുരോ​ഗമിക്കുകയാണ്.
buy office 2016 pro

Loading...