ഇടുക്കി ഡാമിലെ റെഡ് അലർട്ട് പിൻവലിച്ചു; ജാ​ഗ്രത തുടരണമെന്ന് അധികൃതർ

ഇടുക്കി ഡാമിൽ പ്രഖ്യാപിച്ചിരുന്നു റെഡ് അലർട്ട് പിൻവലിച്ചു. ഡാമിലെ ജലനിരപ്പ് 2398.3 അടിയിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇതോടെയാണ് റെഡ് അലർട്ട് പിൻവലിച്ചത്. എന്നാൽ ജാഗ്രത തുടരണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകളാണ് ഇന്ന് രാവിലെ തുറന്നത്.

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ രാവിലെ 7.29 ന് തന്നെ തുറന്നു. 534 ഘനയടി വെള്ളമാണ് ഒഴുക്കി വിട്ടുത്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണ്. ഷട്ടറുകൾ തുറക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.

Loading...